ന്യൂഡല്‍ഹി; ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ വില്യം രാജകുമാരനും കേയ്റ്റും ദോശയുണ്ടാക്കി കഴിച്ചതും രാജ്ഘട്ടിലെത്തിയപ്പോള്‍ പാവാട കാറ്റില്‍ പറന്നതും രാജ്യാന്തര മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. രാജ്ഘട്ടിലെത്തിയപ്പോഴാണ് കടുത്ത കാറ്റില്‍ കെയ്റ്റിന്റെ പാവാട കാറ്റില്‍ പറന്നത് ഇത് പകര്‍ത്താന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു.
700 പൗണ്ട് വിലയുള്ള കേയ്റ്റിന്റെ വെളുത്ത വസ്ത്രമാണ് രാജ്ഘട്ട് സന്ദര്‍ശന വേളയില്‍ പ്രശ്‌നം സൃഷ്ടിച്ചത്.യുദ്ധത്തില്‍ മരിച്ച അറിയപ്പെടാത്ത സൈനികരുടെ സ്മാരകത്തില്‍ പ്രണാമമര്‍പ്പിക്കുന്നതിനിടെയും ഈ വസ്ത്രത്തെ കാറ്റില്‍ ഒതുക്കി നിര്‍ത്താന്‍ കേയ്റ്റ് പാടുപെടുന്നുണ്ടായിരുന്നു.പ്രശസ്തമായ മരിയ മോണ്‍റോയ് എന്ന വൈറ്റ് ഡ്രസാണ് ഈ അവസരങ്ങളില്‍ കേയ്റ്റിന് കടുത്ത അസൗകര്യം സൃഷ്ടിച്ചത്.ഇതിനൊപ്പം കേയ്റ്റിന്റെ മുടിയും കാറ്റില്‍ പറന്ന് ഉലയുന്നുണ്ടായിരുന്നു.
രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിച്ച ശേഷം അവര്‍ അവിടെയുള്ള സ്‌കൂള്‍ കുട്ടികളുടെ പ്രാര്‍ത്ഥനാഗാനവും കേട്ടിരുന്നു. ഗാന്ധി അവസാനമായി ചെലവഴിച്ച സ്ഥലത്ത് നിന്ന് തന്നെ അദ്ദേഹത്തിന്റെ ജീവിതകഥ കേള്‍ക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമേറെയുള്ളതായി കേയ്റ്റും വില്യമും വ്യക്തമാക്കിയിരുന്നുവെന്ന് ഒരു സഹായി പറഞ്ഞു.. രാജ്ഘട്ടിലെത്തുന്നതിന് മുമ്പ് അവര്‍ ഗാന്ധിസ്മൃതിയും സന്ദര്‍ശിച്ചിരുന്നു.അവിടെ രണ്ട് കുട്ടികളോടൊപ്പം നില്‍ക്കുന്ന വലിയ ഗാന്ധി പ്രതിമ കണ്ട് വില്യമും കേയ്റ്റും അത്ഭുതത്തോടെ നോക്കി നില്‍ക്കുകയും ചെയ്തിരുന്നു. ഈ ശില്‍പത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേയ്റ്റ് മ്യൂസിയം ഡയറക്ടറായ ദീപാങ്കല്‍ ഷ്രിഗ്യാനോട് ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു.ശില്‍പത്തില്‍ ഗാന്ധിക്കൊപ്പം പൂ പിടിച്ച് നില്‍ക്കുന്ന പെണ്‍കുട്ടി പ്രതീക്ഷയുടെയും പ്രാവിനെ പിടിച്ച് നില്‍ക്കുന്ന ആണ്‍കുട്ടി സമാധാനത്തിന്റെയും പ്രതീകമാണെന്ന് മ്യൂസിയം ഡയറക്ടര്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്തിരുന്നു.
വെടിയേറ്റ് മരിക്കുന്നതിന് തൊട്ട് മുമ്പ് വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കുമിടയില്‍ ഗാന്ധി സര്‍ദാര്‍ പട്ടേലുമായി നടത്തിയ അവസാന ചര്‍ച്ചയ്ക്കിരുന്ന മുറിയും കേയ്റ്റും വില്യമും ആദരവോടെ കണ്ടു നിന്നിരുന്നു.തുടര്‍ന്ന് ഗാന്ധി ഉപയോഗിച്ചത് പോലുള്ള ചര്‍ക്ക തിരിക്കുന്ന 65കാരനായ മിഹില്‍ ലാലിനെയും അവര്‍ നേരില്‍ കണ്ടു. രണ്ടാം ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ദമ്പതികള്‍ മുംബൈയില്‍ വച്ച് യുവസംരംഭകരെ കണ്ടിരുന്നു.തുടര്‍ന്ന് ഓട്ടോമാറ്റിക് ദോശ മെഷീനില്‍ ഒരു ദോശയുണ്ടാക്കല്‍ പരീക്ഷണം നടത്താനും വില്യം ശ്രമിച്ചിരുന്നു.എന്നാല്‍ ഭര്‍ത്താവിന്റെ ഈ പരീക്ഷണത്തെ പിന്തുണയ്ക്കാതിരുന്ന കേയ്റ്റ് സ്വയം ഇത്തരത്തിലുള്ള പരീക്ഷണം നടത്താന്‍ വിസമ്മതിക്കുകയും ചെയ്തു.ഈ മെഷീനില്‍ ദോശയുണ്ടാക്കുന്ന ഈശ്വര്‍ വികാസ് എന്ന യുവാവ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ വില്യമിന് നല്‍കുകയും ചെയ്തു.താനുണ്ടാക്കിയ ദോശ രുചിച്ച് അത് രുചികരമാണെന്ന് അഭിപ്രായപ്പെട്ട വില്യം ഇത് രുചിച്ച് നോക്കാന്‍ കേയ്റ്റിന് നല്‍കുകയും ചെയ്തു.എന്നാല്‍ കേയ്റ്റ് ഇത് കഴിക്കാന്‍ തയ്യാറായില്ല.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് മഹത്തായ സംഭാവനയേകാന്‍ പര്യാപ്തമായ നൂതനമായ ആശയങ്ങളുമായെത്തിയ യുവസംരംഭകരുമായി കൂടിക്കാഴ്ച നടത്താനും രാജകീയ ദമ്പതികള്‍ തയ്യാറായിരുന്നു.മഹീന്ദ്ര റേസിംഗിന് പിന്നിലുള്ള ടീമിനെയും കേയ്റ്റും വില്യമും കണ്ടിരുന്നു. ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ഇന്ത്യ പിന്തുണയ്ക്കുന്ന മോട്ടോര്‍ റേസിങ് ടീമാണിത്.തുടര്‍ന്ന് വില്യം ഒരു റേസിങ് കാറില്‍ ഇരിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഡല്‍ഹിയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലൂടെ അദ്ദേഹം ഡ്രൈവ് ചെയ്യുകയും ചെയ്തു.വെറും രണ്ട് മിനുറ്റും ആറ് സെക്കന്‍ഡുമാണ് അദ്ദേഹം ഇതിനെടുത്തത്.തുടര്‍ന്ന് ദമ്പതികള്‍ ബ്രെയിലി ടൈപ്പിങ് മെഷീന്‍ കാണുകയും ചെയ്തു.ടെക്ക് റോക്കറ്റ്ഷിപ്പ് അവാര്‍ഡിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ വില്യം ചെറിയ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു.ഇന്ത്യന്‍ രീതിയില്‍ നമസ്‌തേ മുംബൈ എന്ന് വില്യം അഭിവാദ്യം ചെയ്യുകയുമുണ്ടായി.ഗാന്ധി സ്മൃതി മ്യൂസിയം സന്ദര്‍ശിക്കുന്നതിനിടെ ഗാന്ധിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കിടയില്‍ കേറ്റും വില്യമും തങ്ങളുടെ പാദരക്ഷകള്‍ അഴിച്ച് വച്ചതും ശ്രദ്ധേയമായിരുന്നു.