പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്‌മെന്റിലാണ് കെയ്റ്റിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും ഒരു കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ പാര്‍ക്ക് അവന്യൂ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇവരുടെ താമസം. ഇവിടെയാണ് ഇവരുടെ മൃതദേഹം കണ്ടത്. അപാര്‍ട്‌മെന്റിലെ ജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാളെയുള്‍പ്പെടെ നിരവധി പേരെ ചോദ്യ ചെയ്തതായി പൊലീസ് അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: kate spade