കാഞ്ചന മാലയുടെ പ്രണയ ഗാനത്തിന് കുഞ്ഞു കലാകാരി ഷഹാനയിലൂടെ പുനര്‍ജ്ജന്മം

മലയാളികളുടെ മനം കവര്‍ന്ന എന്ന് നിന്റെ സ്വന്തം മോയ്തീനിലെ അനശ്വര പ്രണയ ഗാനം വീണ്ടും ഒരു കുഞ്ഞു കുട്ടിയുടെ ശബ്ദത്തിലൂടെ സോഷ്യല്‍ മീഡിയായിലൂടെ ശ്രദ്ധേയമാവുകയാണ്.എന്ന് നിന്റെ സ്വന്തം മോയ്തീനിലെ കാത്തിരുന്നു. കാത്തിരുന്നു എന്ന് തുടങ്ങുന്ന മനോഹര ഗാനം സ്‌കൂള്‍ വേദിയില്‍ ആലപിക്കുകയാണ് ഷഹാന എന്ന ഏഴാം ക്ലാസുകാരി. വയനാട് ചുണ്ടേല്‍ വെള്ളാരംകുന്ന് സ്വദേശിനിയായ ഷാജഹാന്റെ മകളാണ് ഈ കുഞ്ഞു ഗായിക.

ഷഹാനയുടെ പാട്ട് കേട്ട പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.ജീവിതത്തിലും തിരശ്ശീലയിലും ഒരുപോലെ മലയാളിയുടെ ഹൃദയം കവര്‍ന്ന കമിതാക്കളായ കാഞ്ചന മാലക്കും ബിപി മോയ്തീനും ഇതൊരു പ്രണയ സമ്മാനമാണ്. സാഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ കാണാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top