സ്വന്തം ലേഖകൻ
കൊച്ചി: കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു. ഈ ചോദ്യത്തിനു ഉത്തരം തേടി കഴിഞ്ഞ ഒരു വർഷമായി സിനിമാ ലോകം ബാഹുബലി രണ്ടിനായി കാത്തിരിക്കുകയാണ്. എന്നാൽ, കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന രഹസ്യം ചോർന്നാലും ചിത്രത്തിനു ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സംവിധായകൻ രാജമൗലിയും സംഘവും. ചി്ത്രത്തിന്റെ ആദ്യ ദിനത്തിലെ ആദ്യ ഷോയിൽ തന്നെ ഈ സസ്‌പെൻസ് പുറത്താകുമെങ്കിലും ആകെയുള്ള ഫീലിൽ ഇതെല്ലാം മറക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇപ്പോൾ സംവിധായകൻ അടക്കമുള്ളവർക്കു ലഭിക്കുന്നത്.
2015-ൽ ബാഹുബലി ഒന്നാം ഭാഗം ഇറങ്ങിയതുമുതൽ പല വിഷയങ്ങളിലും ട്രോളൻമാരുടെ ഇഷ്ട ചോദ്യവുമായിരുന്നു ഇത്. എന്നാൽ കട്ടപ്പ കൊന്നതെന്തിനെന്ന് രണ്ടാഭാഗം ഇറങ്ങി ആദ്യം ദിന ഷോ കാണുന്നവർ അറിയും. അത് ആരും ഫേസ്ബുക്കിലോ ട്വിറ്ററിലോ വാട്‌സാപ്പിലോ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യരുതെന്ന് കൊച്ചിയിൽ ഓഡിയോ ലോഞ്ച് ചടങ്ങിനെത്തിയ ബാഹുബലിയിലെ താരങ്ങൾ പറഞ്ഞു. യഥാർഥ കഥപറയുന്നത് രണ്ടാം ഭാഗത്തിലാണെന്നും അവർ പറഞ്ഞു.
ഇത് ലീക്ക് ആയിപ്പോകുമെന്നതിൽ ആശങ്കയുണ്ട്. ഷെയർ ചെയ്യതിതനുമുമ്പ് ഒരു കാര്യം ചിന്തിക്കണം. ഞങ്ങൾ കുറെ കലാകാരന്മാരുടെ നാലുവർഷത്തിലേറെയുള്ള പ്രയതന്മാണ് ചിത്രം. അതിനാൽ കലയോടുള്ള ബഹുമാനമെങ്കിലും ഓരോ പ്രേക്ഷകരും കാണിക്കണമെന്നും നടൻ പ്രഭാസ്, അനുഷ്‌ക, തമന്ന, റാണ തുടങ്ങിയവർ വ്യക്തമാക്കി.