പൊതുജന താല്‍പ്പര്യാര്‍ത്ഥം …അടുത്ത ആഴ്ചയിലേയ്ക്ക് ഒരു ചെറിയ മാറ്റം…ഒന്ന് കൂടെ നില്ക്കണേ…. എന്ന് എഴുതികൊണ്ട് നാദിര്‍ഷ തന്റെ രണ്ടാം ചിത്രത്തിന്റെ റിലീസ് നീട്ടി വച്ച വാര്‍ത്ത ഹാസ്യരൂപേണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രമാണ് നവംബര്‍ 11ലെ റിലീസ് മാറ്റി 18ലേക്ക് ആക്കിയത്. ആയിരം, അഞ്ഞൂറ് നോട്ടുകള്‍ നിരോധിച്ചത് സിനിമയെ ബാധിക്കാതിരിക്കാനാണ് റിലീസ് നീട്ടിയിരിക്കുന്നത്.