
ഭൂതകാലനന്മകളുടെ കണ്‍മറഞ്ഞ കാഴ്ചകള്‍ ഒപ്പിയെടുത്തുകൊണ്ടുള്ള സാള്‍ട്ട് മാങ്കോ ട്രീയിലെ ”കാറ്റുംമ്മേല്‍ അഞ്ചാറ് അപ്പൂപ്പന്‍ താടികള്‍”…എന്ന ഗാനം ഗൃഹാതുരതയുണര്‍ത്തുന്നു.പുതുതലമുറയ്ക്ക് അന്യമായ ഓലപ്പീപ്പിയും ഓലക്കണ്ണടയും വള്ളികളിന്‍മേല്‍ ഉള്ള ഊഞ്ഞാലാട്ടവും പഴയകാല ഗ്രാമാന്തരീക്ഷമാണ് പ്രേക്ഷകന് മുന്നില്‍ ഇതള്‍ വിടര്‍ത്തുന്നത്.കതിര്‍വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങളും താറാക്കൂട്ടവും ചെളിയില്‍ കുഴഞ്ഞു മറിയുന്ന കരുമാടി കുട്ടന്മാരെയുമൊക്കെ കാണാം .