കൊച്ചി: കേരളത്തില്‍ സംപ്രേക്ഷണം തുടങ്ങിയ ടിവി 18 മലയാളം വാര്‍ത്താ ചാനലിലും കാവിവല്‍ക്കരണം പൂര്‍ത്തിയാകുന്നു. അംബാനിയുടെ നേതൃത്വത്തിലുള്ള വാര്‍ത്താശൃംഖലയില്‍ മലയാളത്തിന്റെ ചുമതലയില്‍ മുന്‍ ജന്മഭൂമി എഡിറ്റര്‍ കെവിഎസ് ഹരിദാസിനെ ഏല്‍പ്പിക്കാനാണ് തീരുമാനം. സംഘപരിവാര്‍ സംഘടനകളുടെ പ്രിയങ്കരനായ കെവിഎസ് എന്ന മുതിര്‍ന്ന മാധ്യമ പ്രര്‍ത്തകന്‍ ന്യൂസ് 18 മലാളം തലവനായി വരുന്നതോടെ കേരളത്തിലും അംബാനിയുടെ ബിജെപി അനുകൂല മുഖം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ചാനലിനുള്ളത്.
നേരത്തെ ഏഷ്യനെറ്റില്‍ നിന്ന് രാജിവച്ച് ചാനലിലെത്തിയ കെ പി ജയവേദ് നിലവില്‍ സീനിയര്‍ എഡിറ്റര്‍ മാത്രമാണ്. കെവിഹരിദാസ് എഡിറ്റര്‍ ഇന്‍ ചീഫാകുന്നതോടെ കെപി ജയദേവ് ചാനലില്‍ രാണ്ടാം സ്ഥാനക്കാരനായി മാറും. ആര്‍ എസ് എസ് നിര്‍ദ്ദേശമനുസരിച്ചാണ് ന്യൂസ് 18ന്റെ മലയാളത്തിന്റെ ഉത്തരവാദിത്വം കെവിഎസിനെ തേടിയെത്തിയത്. റിലയന്‍സ് ഗ്രൂപ്പിന്റെ മാധ്യമ ശൃംഖല ഇന്ത്യയില്‍ സംഘപരിവാര അനൂകൂല വാര്‍ത്തകളുടെ കേന്ദ്രമാണ്. കേരളത്തില്‍ മാത്രമാണ് കൂടുതല്‍ ഇടതുഅനുകൂല മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് 18ന്റെ ഭാഗമായത്. കെപി ജയദേവിനുള്ള ഇടതുപക്ഷ മുഖം ചാനലിനെ ബാധിക്കുമെന്ന സംഘപരിവാര ആശങ്കയാണ് ജയദേവിനു മുകളില്‍ കെവിഎസിനെ എത്തിക്കാന്‍ കാരണം.
എഡിറ്റോറിയല്‍ ഇടപെടലുകള്‍ കേരളത്തില്‍ ഇടതുപക്ഷ അനുകൂലമാകുന്നുവെന്ന അധികൃതരുടെ ആശങ്കളും ഇതോടെ അവസാനിക്കും. കെവിഎസിന്റെ നിയമനത്തോടെ പൂര്‍ണ്ണമായി ഇടതുവിരുദ്ധ ചാനലെന്ന ലേബലിലേക്കും ന്യൂസ് 18 മാറും. റിപ്പോര്‍ട്ടറില്‍ നിന്നും ഏഷ്യനെറ്റില്‍ നിന്നുമൊക്കെയിത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വന്‍ ശമ്പളം നല്‍കിയാണ് കേരളത്തില്‍ റിലയന്‍സ് കേരളത്തില്‍ തങ്ങളുട മാധ്യമ മേഖല ശക്തിപ്പെടുത്തിയത്. ന്യൂസ് പതിനെട്ട് മലയാളത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫാകുന്നതിനെ കുറിച്ച് കെവിഎസുമായി എണ്‍പത് ശതമാനത്തോളം ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍ കെവിഎസിനെ കൂടാടെ കൂടുതല്‍ സംഘപരിവാര അനൂകൂല മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് 18 മലയാളത്തിലെത്തുമെന്നാണ് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ഏഷ്യനെറ്റ് ന്യൂസ് കടുത്ത ബിജെപി അനുകൂല നിലപാടിലേയ്ക്ക് നീങ്ങുന്നതോടൊപ്പം ന്യൂസ് 18 മലയാളവും തങ്ങള്‍ക്കനുകൂലമായക്കുന്നത് കേരളത്തില്‍ ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് ആര്‍ എസ് എസ് നേതൃത്വം കരുതുന്നത്.