കൊച്ചി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാവ്യ പ്രസവിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മീനാക്ഷിക്ക് ഒരു കുഞ്ഞനിയത്തി പിറന്നതായാണ് ഫാന്‍സ് അറിയിച്ചിരിക്കുന്നത്. ‘കാവ്യ മാധവന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി’യതായി ദിലീപ് ഫാന്‍സ് ക്ലബ്ബില്‍ വന്ന കുറിപ്പില്‍ പറയുന്നു. ജനപ്രിയന്‍ വീണ്ടും അച്ഛനായി.
കാവ്യയ്ക്ക് പെണ്‍കുഞ്ഞാണെന്നും ആശംസകള്‍ അറിയിക്കുന്നതായിട്ടുമാണ് പോസ്റ്റിലുള്ളത്. ഉടന്‍ കുടുംബം ഇക്കാര്യം അറിയിക്കുമെന്നാണ് കരുതുന്നത്. കാവ്യയുടെ കൂടുതല്‍ വിശേഷങ്ങളിങ്ങനെ. 2016ലായിരുന്നു മലയാളക്കരയെ അത്ഭുതപ്പെടുത്തി കൊണ്ട് ദിലീപ്-കാവ്യ മാധവന്‍ വിവാഹ വാര്‍ത്തയെത്തിയത്. വിവാഹത്തിന് ശേഷം വലിയ പ്രശ്‌നങ്ങള്‍ ദമ്പതികളെ തേടി എത്തിയെങ്കിലും കാവ്യ മാധാവനും ദിലീപും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അടുത്തിടെയാണ് ഔദ്യോഗികമായി പറഞ്ഞത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളെത്തിയിരുന്നു.