ആലുവ: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ദിലീപിനെ കാണാനെത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. .നടിയെ ആക്രമിച്ച കേസിലെ ആസൂത്രകയായ മാഡം ആരെന്ന ചോദ്യത്തിന് പള്‍സര്‍ സുനി ഉത്തരം നല്‍കിയത് രണ്ട് ദിവസം മുമ്പാണ്. ഈ വെളിപ്പെടുത്തല്‍ നീണ്ടത് നടി കാവ്യാ മാധവനിലേക്കാണ്. ഇതിന് പിന്നാലെ സുനിയും കാവ്യയും തമ്മില്‍ പരിചയം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തുവന്നു. ഇതോടെ നടിയെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മര്‍ദ്ദവുമായി.
ഭര്‍ത്താവിനെ ഏത് വിധേനയും കാണണം എന്ന ആഗ്രഹം അവര്‍ തുറന്നു പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്. ഇക്കാര്യം അച്ഛനെയും അറിയിച്ചതോടെ ഇന്ന് കാവ്യ ആലുവ ജയിലില്‍ എത്തിയത്. എന്നാല്‍, തന്നെ കാണാന്‍ വരേണ്ടെന്നായിരുന്നു ദിലീപ് നേരത്തെ കാവ്യയോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ ജയില്‍ ജീവിതം നീളുമെന്ന് ഉറപ്പായതോടെയാണ് കാവ്യ ആലുവ ജയിലില്‍ എത്തിയത്.ജയിലില്‍ എത്തിയ കാവ്യ മാധവന് ദിലീപിനെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു. 56 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കാവ്യ അവസാനമായി ഭര്‍ത്താവിനെ കണ്ടത്. വീട്ടില്‍ നിന്നും ചോദ്യം ചെയ്യലിനായി കൊണ്ടുപോയ ദിലീപിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ആയിരുന്നു.
ആലുവ ജയിലില്‍ കഴിയുന്ന താരത്തെ കാണാന്‍ കാവ്യ ആദ്യമായാണ് എത്തിയത്. മുമ്പ് അമ്മ വന്നപ്പോള്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു ദിലീപുമായുള്ള കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍, ഇത്തവണ കുറച്ചു കൂടി മുന്‍കരുതല്‍ ജയില്‍ അധികൃതര്‍ കൈക്കൊണ്ടു. കാവ്യക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയും മകളും എത്തുമ്ബോള്‍ കാണാന്‍ വേണ്ടി ജയിലിലെ പ്രത്യേക ഇടം ഒരുക്കി.ഇവിടെ വച്ചായിരുന്നു ദിലീപ് കാവ്യയെ കണ്ടത്. ദിലീപിനെ കണ്ട മാത്രയില്‍ കാവ്യ പൊട്ടിക്കരഞ്ഞു. എന്നാല്‍ അക്ഷോഭ്യനായി കാര്യമായ ഭാവവ്യത്യാസങ്ങളില്ലാതെയാണ് ദിലീപ് നിലകൊണ്ടതെന്ന് ജയില്‍ അധികൃതര്‍ നല്‍കിയ വിവരം. കാവ്യയുട അച്ഛന്‍ മാധവനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, ജയില്‍ അധികൃതരെ പോലും ഞെട്ടിച്ചത് മീനാക്ഷിയായിരുന്നു. അച്ഛനെ കണ്ടപ്പോഴും കാവ്യ വികാരനിര്‍ഭരമായി പ്രതികരിച്ചപ്പോഴും കകാര്യമായ ഭാവമാറ്റങ്ങളില്ലാതെയാണ് മീനാക്ഷി പ്രതികരിച്ചത്. അച്ഛനോട് കാര്യങ്ങള്‍ തിരക്കിയും അച്ഛന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും മീനാക്ഷി കാര്യങ്ങള്‍ കൂളായി കൈകാര്യം ചെയ്തു.
അതേസമയം മീനാക്ഷി അച്ഛനെ കാണുന്നത് ഇതാദ്യമായല്ലെന്ന വിവരവും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അച്ഛനെ കാണാന്‍ മീനാക്ഷി എത്തിയത്. മുമ്പ് മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ ജയിലില്‍ എത്തി മീനാക്ഷി അച്ഛനെ കണ്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കാവ്യ ദിലീപിനെ കാണാന്‍ എത്തുന്നത് ആദ്യമാണ് താനും. പള്‍സര്‍ സുനി കാവ്യയുടെ പേര് പറയുകയും ഇതിന് ഉഭോത്ഭലകമായ തെളിവുകള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാവ്യ ദിലീപിനെ കാണാന്‍ എത്തിയത് എന്നത് കേസിന് പുതിയ മാനം നല്‍കുന്നുമുണ്ട്.പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലികര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി വീട്ടില്‍ പോകാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് ദിലീപിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയും മകളും ദിലീപിനെ കാണാനായി ജയിലിലെത്തിയത്.
വീട്ടുകാർ ജയിലിൽ തന്നെ സന്ദർശിക്കരുതെന്നു ദിലീപ് വിലക്കിയിരുന്നു. എന്നാൽ മകൻ ജയിലിലായി ഒരു മാസം പിന്നിട്ടപ്പോൾ അമ്മ സരോജം ജയിലിൽ എത്തി കണ്ടിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സൂരജും ഒപ്പമുണ്ടായിരുന്നു. തുടർന്ന്, സത്യസന്ധമായി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സരോജം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
പൊലീസിന്റെ തടസവാദം തള്ളിയാണ് ബലിതര്‍പ്പണത്തിന് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ജയിലിലായതിന് ശേഷം 54 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ബുധനാഴ്ച ആലുവയിലെ വീട്ടിലും മണപ്പുറത്തുമായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. ജയിലില്‍ നിന്ന് വീട്ടിലെത്താനും ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് അനുമതി.
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുമതി ചോദിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് നല്‍കിയ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധ ദിവസമായ ഈ മാസം ആറാം തിയ്യതി ബലിയിടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്തില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തത്.ഇതിനിടെ കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പോലീസ് പിടിയിലാവും മുന്‍പ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍.