ദിലീപ് കാവ്യ വിവാഹത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ലന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മരോരമ വാരികക്കെതിരെ നാദിര്‍ഷായുടെ പൊട്ടിത്തെറി. ഗോസിപ്പുകള്‍ കേട്ട് മനം നൊന്ത മീനാക്ഷി അച്ഛന് കാവ്യയെ വിവാഹം കഴിച്ചുകൂടെയെന്ന് ചോദിച്ചതോടെയാണ് കാവ്യ ദിലീപ് വിവാഹതത്തിന് അരങ്ങൊരുങ്ങിയതെന്ന് നാദിര്‍ഷായെ കോട്ട് ചെയ്ത് കൊണ്ട് മനോരമ ആഴ്ച്ചപതിപ്പ് പറയുന്നു. ഇതാണ് നാദിര്‍ഷായെ ചൊടിപ്പിച്ചതുംയ തന്നോട് നേരിട്ടോ ഫോണിലോ മനോരമക്കാരാരും സംസാരിച്ചില്ലെന്നും കച്ചവടം കൂട്ടാന്‍ വേണ്ടി തന്നെ വലിച്ചിഴിക്കരുതെന്നുമാണ് നാദിര്‍ഷാപറഞ്ഞത്.
താന്‍ ദിലിപിന്റെ രഹസ്യം സൂക്ഷിപ്പുകാരനല്ലെന്നും നാദിര്‍ഷാ ഏഷ്യനെറ്റിനോട് പറഞ്ഞിരുന്നു. മഞ്ജുവും ദിലീപുമായുള്ള കല്ല്യാണത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ആ കല്ല്യാണത്തിന് നാദിര്‍ഷ പോകാതിരിക്കുകയും ചെയ്തതായും വാരിക റിപ്പോര്‍ട്ടില്‍ പറയുന്നു.
മഞ്ജുപോയതോടെ കാവ്യയാണ് മീനാക്ഷിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി. ഒഴിവു ദിവസങ്ങള്‍ മിക്കപ്പോഴും കാവ്യയുടെ വീട്ടിലാണ് ചിലവഴിച്ചിരിന്നത്. മീനാക്ഷിയുടെ സഹപാഠികളുടെ ചോദ്യങ്ങള്‍ ദിലീപുമായി പങ്കുവയ്ക്കുകയും ചെയ്‌തെന്നും മനോരമ മറ്റൊരു സ്റ്റോറിയില്‍ പറയുന്നു.