നായികയായി കാവ്യ വേണ്ട; ന്യൂജനറേഷൻ നായകൻ പൊട്ടിത്തെറിച്ചു

സിനിമാ ഡെസ്‌ക്

കുട്ടിപ്പാവാടയിട്ട് സിനിമയിൽ മുഖം കാട്ടി തുടങ്ങിയ കാവ്യാമാധവന് രണ്ടാം വരവിൽ അപ്രഖ്യാപിത വിലക്ക്. മലയാള സിനിമയിലെ നാടൻ മുഖമായ കാവ്യാമാധവനെ ന്യൂജനറേഷൻ നായകന്റെ നേതൃത്വത്തിൽ തഴയുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ന്യൂ ജനറേഷൻ നായകൻമാരിലെ ഒരാളാണ് തന്റെ പുതിയ സിനിമയിൽ നായികയായി കാവ്യമാമാധവൻ വേണ്ടെന്ന നിർദേശം വച്ചത്. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കാവ്യാ മാധവൻ തന്നെയാണ് ഇത് തുറന്നു പറഞ്ഞത്.
പുതിയ നായകൻമാർ തന്നെ അവഗണിക്കുകയാണെന്ന് നടി കാവ്യ മാധവൻ തുറന്നു പറഞ്ഞു. തന്നെ തഴഞ്ഞ നായകന്റെ പേര് പറയാൻ തയ്യാറായില്ലെങ്കിലും തനിക്ക് ഇപ്പോൾ മലയാള സിനിമയിൽ അപ്രഖ്യാപിത വിലക്കാണെന്നു പറയാതെ പറയുകയാണ് കാവ്യ ചെയ്തത്. നല്ല കഥകൾ ലഭിക്കാത്തതും പുതിയ നായകൻമാരുടെ അവഗണനയുമാണ് താൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് കാവ്യ അഭിമുഖത്തിൽ പറയുന്നു.
പുതിയ നായകൻമാർക്ക് തനിക്കൊപ്പം അഭിനയിക്കാൻ മടിയാണ്. ദിലീപ്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങിയ നായകൻമാരുടെ ഒപ്പം അഭിനയിച്ചിട്ട് നാളുകളേറെ ആയെന്നും കാവ്യ പറഞ്ഞു. പുതിയ സംവിധായകരും മുതിർന്ന സംവിധായകരും തിരക്കഥയുമായി തന്നെ സമീപിക്കാറുണ്ടെങ്കിലും താൽപ്പര്യമുള്ള കഥകളൊന്നും അതിലില്ലായിരുന്നെന്നും കാവ്യ പറഞ്ഞു. കാമ്പില്ലാത്ത സിനിമകളിൽ അഭിനയിക്കേണ്ടന്ന തീരുമാനത്തിലാണ് താനെന്നും കാവ്യ കൂട്ടിച്ചേർത്തു.
കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ കരുണാകരൻ നിർമ്മിക്കുന്ന ജിത്തു ജോസഫ് ചിത്രമാണ് കാവ്യ കരാറായിരിക്കുന്ന പുതിയ ചിത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top