യുഡിഎഫിന്‍റെ കട്ടില്‍കണ്ട് ഇനി കേരള കോണ്‍ഗ്രസ് പനിക്കേണ്ട.ജോസ് കെ.മാണിക്ക് ഇനി യുഡിഎഫില്‍ പ്രവേശനമില്ല:കെ.സി.ജോസഫ്

joseph

കോട്ടയം : കെ.എം മാണിക്കും ജോസ് കെ മാണിക്കും എതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് .കേരള കോണ്‍ഗ്രസ് (എം) നേതാവും കോട്ടയം എംപിയുമായ ജോസ് കെ. മാണിക്ക് ഇനി യുഡിഎഫില്‍ പ്രവേശനമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. യുഡിഎഫിന്‍റെ കട്ടില്‍കണ്ട് ഇനി കേരള കോണ്‍ഗ്രസ് പനിക്കേണ്ടെന്നും കെ.സി. ജോസഫ്  പ്രതികരിച്ചു. വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാകുമെന്നും അദേഹം മുന്നറിയിപ്പു നല്‍കി.മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റില്‍ ആണ് കേരള കോണ്‍ഗ്രസിനും ജോസ് കെ മാണിക്കും എതിരെ പ്രതികരിച്ചത് .

യുഡിഎഫ് വിട്ടപ്പോള്‍ തയാറാക്കിയ ധാരണയ്ക്കു വിരുദ്ധമായാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിക്ക് വോട്ട് ചെയ്യാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിക്കുന്നുവെന്ന് ഏപ്രില്‍ മൂന്നിന് കരാറുണ്ടാക്കിയിരുന്നു. കെ.എം. മാണിയുടെയും ജോസ് കെ. മാണിയുടെയും അറിവോടെയാണ് കരാര്‍ ഉണ്ടാക്കിയത്. കേരള കോണ്‍ഗ്രസിന്റെ ആറും കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങളുമായി 14 പേര്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഈ കരാറില്‍ ഒപ്പിട്ട രണ്ടാമത്തെയാളാണ് ഇന്നു പ്രസിഡന്റായത്. ഈ ഏപ്രില്‍ മൂന്നിനുശേഷം എന്തു സംഭവമാണ് കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിന് അപമാനം ഉണ്ടാക്കിയതെന്ന് മാണി പറയണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്ന കോണ്‍ഗ്രസിന് ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടി വന്നിരുന്നു. തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണു വിജയിച്ചത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി. ജോര്‍ജിന് ഒരാളും എന്നതാണു ജില്ലാ പഞ്ചായത്തിലെ കക്ഷിനില. ഇതില്‍ സിപിഐയുടെ ഏക പ്രതിനിധി വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. പി.സി. ജോര്‍ജ് വിഭാഗം അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ, കേരള കോണ്‍ഗ്രസ് പ്രതിനിധി സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സണ്ണി പാമ്പാടിക്ക് എട്ടു വോട്ടുകളേ ലഭിച്ചുള്ളൂ.

Top