കൊച്ചി:സോളാറിൽ ആടിയുലഞ്ഞ കോൺഗ്രസ് വീണ്ടും സരിതക്ക് പിന്നാലെ ..നിയമത്തിന്റെ പഴുത്തിൽ കുരുക്കാനുറച്ച് കോടതികളിലേക്ക് നീങ്ങുന്നതായി സൂചന . സോളാർ വിവാദത്തിൽ കെ.സി. വേണുഗോപാൽ എം.പി സമർപ്പിച്ച മാനനഷ്ടക്കേസിൽ സരിത എസ് നായരുൾപ്പെടെയുള്ള എതിർകക്ഷികൾ നവംബർ 2 ന് ഹാജരാവാൻ എറണാകുളം സിജെഎം കോടതി ഉത്തരവായി.ചാനൽ അഭിമുഖത്തിൽ കെ.സി.വേണുഗോപാലിന്റെ പേര് സരിത പറഞ്ഞതിനെ തുടർന്ന് രണ്ട് ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കി മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. കെ.സി.വേണുഗോപാലിനെയും സാക്ഷികളെയും വിസ്തരിച്ച കോടതി ഏഷ്യാനെറ്റ്, കൈരളി ചാനലുകൾക്കും കോടതിയിൽ ഹാജരാവാൻ നോട്ടീസ് നൽകി. ആരോപണ വിധേയരായ മറ്റു ചില നേതാക്കളും സരിതയ്ക്കെതിരെ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട് .
സര്‍ക്കാര്‍ നടപടി യു ഡി എഫ് നേതാക്കളോടുള്ള പ്രതികാര നടപടിയായി വിലയിരുത്തപെടുന്ന സാഹചര്യത്തില്‍ സരിതയ്ക്കെതിരെ ശക്തമായ നീക്കം തന്നെയാണ് നേതാക്കള്‍ ആലോചിക്കുന്നത് . മുന്‍പ് പലതവണ ചാനലുകള്‍ക്ക് മുന്‍പിലും മറ്റും സരിത മാറ്റിയും മറിച്ചും പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയ്ക്ക് മുന്‍പില്‍ എത്തിക്കാനാണ് ആലോചന .