കണ്ണൂര്‍: മുപ്പത്ത് വര്‍ഷത്തിനു മേലെ കേരളത്തിന്റെ ജനപ്രതിനിധിയായിരിക്കുന്ന മന്ത്രി കെസി ജോസഫ് കഴിഞ്ഞ 33 വര്‍ഷമായി തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാറില്ല. മന്തിതന്നെയാണ് ഈക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനങ്ങളെ പരിഹസിക്കുന്ന ഇത്തരത്തിലുള്ള ഏക ജനപ്രതിനിധി കെസി ജോസഫ് മാത്രമായിരിക്കും. മുപ്പത്തിനാല് വര്‍ഷത്തിനിടയ്ക്ക് ഒറ്റത്തവണ മാത്രമാണ് വോട്ട് ചെയ്തതെന്നും മന്ത്രി സമ്മതിക്കുന്നു.
കേരളത്തിന് തന്നെ നാണ്‌ക്കേടാണ് ഇത്തവണയും സ്ഥാനാര്‍ത്ഥിയായ കെസി ജോസഫിന്റെ ഈ തുറന്ന് പറച്ചില്‍.ഇരിക്കൂരില്‍ നിന്ന് കോട്ടയം വരെ പോയി വോട്ട് ചെയ്യാന്‍ കഴിയ്യില്ലെന്നാണ് മന്ത്രിയുടെ വാദം. സ്ഥാനാര്‍ത്ഥിയായതിനാല്‍ മണ്ഡലത്തില്‍ നിന്ന് പോകാന്‍ കഴിയ്യില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാറില്ലെന്നും മന്ത്രി പറയുന്നു. പക്ഷെ പോസ്റ്റല്‍ വോട്ടിന് വേണ്ടി അപേക്ഷിക്കാറില്ലെന്ന് മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടികാട്ടുന്നു.
മൂന്ന് പതിറ്റാണ്ടിനുമേലെ നിമയ സഭാ സമാജികനായിരിന്നിട്ടും വോട്ട് ചെയ്യാറില്ലെന്നതിനെകുറിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചിട്ടില്ല. വോട്ട് ചെയ്യാത്ത ജനപ്രതിനിധിയാണ് കെസി ജോസഫെന്ന് വ്യാപകമായ പ്രചരണങ്ങളാണ് മണ്ഡലത്തില്‍ നടക്കുന്നത് ഇത് ശരിവച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതികരിച്ചത്. ്. മുപ്പത് വര്‍ഷമായി മണ്ഡലത്തെ പ്രതിനിധികരിക്കുന്നുണ്ടെങ്കിലും ഇവിടെ വാടക വീടുപോലുമില്ലെന്നും കെസി ജോസഫ് സമ്മതിച്ചു. യാതൊരു വികസന പ്രവര്‍ത്തനങ്ങളും എത്തിനോക്കാത്ത ഇരിക്കൂര്‍ മണ്ഡലത്തില്‍ കെസിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്.