കണ്ണൂര്‍: എട്ടോളം കുട്ടികള്‍ ഒരാഴ്ച്ചക്കിടെ മുങ്ങിമരിച്ച ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ രക്ഷ്രാപ്രവര്‍ത്തനം വൈകിയതും ആശുപത്രിയിലേക്കുള്ള യാത്ര ദുഷ്‌കരമാകുന്നതുമാണ് കുട്ടികളുടെ മരണത്തിലേയ്ക്ക് വഴിവെച്ചത്. അടിയന്തിര സാഹചര്യത്തില്‍ പോലും ജീവന്‍ രക്ഷിക്കാന്‍ നാല്‍പ്പത് കിലോമീറ്റര്‍ അപ്പുറമുള്ള ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടാണ് പ്രദേശവാസികള്‍ക്ക്.
റോഡുകളാവട്ടെ പൊട്ടി പൊളിഞ്ഞ ഗാതഗത യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. രക്ഷപ്പെട്ട പലകുട്ടികള്‍ക്കും ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കാനുള്ള താമസമാണ് മരണത്തിനിടയാക്കിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നു. പയ്യാവൂര്‍ ആശുപത്രിയില്‍ പ്രാഥമീക ചികിത്സക്കപ്പുറമുള്ള ഒരു ഭൗതിക സാഹചര്യവും ഇല്ല. മണ്ഡലത്തിലെ പിന്നോക്കാവസ്ഥയാണ് ഇത്തരം ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ കെസി ജോസഫ് ഇതുവരെ എത്താത്തതും കടുത്ത പ്രതിഷേധത്തിനിടയാക്കിയട്ടുണ്ട്. എംപിയും മറ്റ് മണ്ഡലങ്ങളിലെ എംഎല്‍എമാരും മന്ത്രിയുവരെ എത്തിയട്ടും സ്ഥലം എംഎല്‍എ തിരിഞ്ഞുനോക്കിയട്ടില്ല.
രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഫയര്‍ഫോഴ്‌സ് എത്തണമെങ്കില്‍ പോലും മണിക്കൂറുകള്‍ കാത്തിരിക്കണം. സ്വന്തം മണ്ഡലത്തില്‍ ഇതുവരെ ഒരു അഗ്നിശമന യൂണിറ്റ് പോലും അനുവദിക്കാന്‍ മുപ്പത്തഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് എംഎല്‍എക്കായിട്ടില്ലെ.
മുപ്പത്തഞ്ച് വര്‍ഷമായി മുന്‍ മന്ത്രിയായിരുന്ന കെസി ജോസഫാണ് മണ്ഡലത്തിലെ എംഎല്‍എ. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ഇവിടെ കടുത്ത പ്രതിഷേധത്തിനിടയിലും കെസി ജോസഫ് വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയോട് അമിതമായി കൂറുള്ള മലയോര കര്‍ഷകരുടെ ഉറപ്പിലാണ് കെസി ജോസഫ് ഇത്തവണയും രക്ഷപ്പെട്ടത്.