സമരത്തിനിടെ പരിക്ക് പറ്റിയ നേതാക്കളെ തിരിഞ്ഞുനോക്കാതെ കെസി ജോസഫ് എം എല്‍ എ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ഇരിക്കൂര്‍ എംഎല്‍എയുമായ കെ സി ജോസഫിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പ്രതികൂട്ടിലാണ് എംഎല്‍എ. ഇപ്പോഴിതാ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധം ഉയരുകയാണ്.

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലയിലും ശക്തമായ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസും കെ എസ് യു പ്രവര്‍ത്തകരും നടത്തിയത്. നിരന്തരമായി നിരവധി സമരങ്ങളും ഈ വിഷയത്തില്‍ നടത്തി. സമരത്തിനിടയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ് ആശുപത്രിയിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെഎസ്യു സംസ്ഥാനനേതാക്കളായ അബ്ദുള്‍ റഷീദ്, വരുണ്‍ എം കെ, ഡിസിസി സെക്രട്ടറിമാരായ രാജീവന്‍ എളയാവൂര്‍, രജിത് നാറാത്ത്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കമല്‍ജിത്ത്, ജൂബിലി ചാക്കോ തുടങ്ങിയ നിരവധി യുവജന നേതാക്കള്‍ക്ക് ഗുരുതരമായ പരിക്ക് ഏറ്റിരുന്നു. എന്നാല്‍ ഇതൊരു അറിഞ്ഞ മട്ടില്ലല്ല കെസി ജോസഫ് എംഎല്‍എ. നിരവധി നേതാക്കള്‍ ഇവരെ ഫോണില്‍ വിളിക്കുകയും നേരില്‍ കണ്ട് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ എംഎല്‍യായ മുതര്‍ന്ന നേതാവ് ഈ പ്രവര്‍ത്തകരെ തിരിഞ്ഞുനോക്കിയില്ല.ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചയായി. കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും വിമര്‍ശമനുയര്‍ന്നു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പരിക്ക് പറ്റി ആശുപത്രിയില്‍ കഴിഞ്ഞാല്‍ പോലും എത്തിനോക്കാന്‍ സമയമില്ലാത്ത നേതാവിനെ കണ്ണൂരില്‍ നിന്ന് പറപ്പിക്കേണ്ട സമയം കഴിഞ്ഞെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

Top