തിരുവനന്തപുരം: അച്ഛനേയും അമ്മയേയും സഹോദരിയേയും അമ്മൂമ്മയേയും കൊന്ന് ചുട്ടുകരിച്ച കേസില്‍ പേലീസ് ഭാഷ്യത്തില്‍ വീണ്ടും അവ്യക്തത. സാത്താന്‍ സേവക്കാരനായ കേഡല്‍ ജിന്‍സണ്‍ രാജ കൊലപാതകം നടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ കടുത്ത മാനസിക രോഗിയായ ഇയാള്‍ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേടതിയില്‍ പറഞ്ഞിരിക്കുന്നത്.
ആത്മാവിന്റെ കൂടുവിട്ട് കൂടുമാറല്‍ പരീക്ഷണത്തിനാണ് ച്ഛനേയും അമ്മയേയും സഹോദരിയേയും അമ്മൂമ്മയേയും വകവരുത്തിയെതെന്നായിരുന്നു ജിന്‍സണ്‍ പൊലീസിന് മൊഴി കൊടുത്തത്. അന്ധവിശ്വാസത്തിന്റെ ഈ പുതുതലത്തെ ആദ്യ ഘട്ടത്തില്‍ കേരളാ പൊലീസ് തള്ളിക്കളയുകയും തന്നെ മാനസികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമാണ് കൊലയെന്ന് ജിന്‍സണെ സമ്മതിപ്പിച്ചെന്നും പൊലീസ് അവകാശപ്പെട്ടു. റിമാന്‍ഡ് ചെയ്ത് ജയിലിലടച്ച ജിന്‍സണെ പിന്നീട് പേരൂര്‍ക്കട മാനിസകാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇപ്പോള്‍ കഥ മാറ്റി പറയുകയാണ് പൊലീസ്.സ്‌കിസോഫ്രീനിയ എന്ന മാനിസക രോഗമാണ് കേഡലിന്. അതുകൊണ്ട് തന്നെ കോടതിയില്‍ വിചാരണ നേരിടാനുള്ള മാനസികാവസ്ഥ ജിന്‍സണ് ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം.
ഇത് കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ കേസില്‍ നിന്നും രക്ഷപ്പെടാനും അച്ഛന്റെ സ്വത്ത് കൈക്കലാക്കാനുള്ള അവസരമാണ് ജിന്‍സണ് ലഭിക്കുന്നത്. അന്ധവിശ്വാസത്തിന് അടിമയായി നാല് കൊലപാതകങ്ങള്‍ ചെയ്ത ജിന്‍സണ് കൊലക്കയര്‍ പോലും കിട്ടാനുള്ള സാധ്യത ഏറെയാണ്. പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജീവപര്യന്തം കിട്ടിയാലും മാതാപിതാക്കളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ജിന്‍സണ് നഷ്ടമാവുകയും ചെയ്യും. അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടത് ജിന്‍സണിനായാലതു കൊണ്ട് തന്നെ ഈ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് വന്നു ചേരും. കേരളത്തിലും തമിഴ്നാട്ടിലുമായി കേഡലിന്റെ അച്ഛന് കോടിക്കണക്കിന് രൂപയുടെ സ്വത്താണുള്ളത്.
മാനസിക രോഗം കാരണമായിരുന്നു ജിന്‍സണ്‍ കൊലപാതകം നടത്തിയതെന്ന് വ്യക്തമാകുന്നതോടെ ഈ സ്വത്തുക്കളിലെല്ലാം ജിന്‍സണ് അവകാശം ഉന്നയിക്കാനാകും. രോഗത്തില്‍ നിന്നി ചികില്‍സയിലൂടെ മുക്തി നേടിയാല്‍ ചെറിയ ശിക്ഷ അനുഭവിച്ച ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യാം. അപ്പോള്‍ ഈ സ്വത്തുക്കളുടെ സാമ്പത്തിക കരുത്തുകൊലയാളിക്ക് ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ തന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തതിന്റെ പ്രതികാരമെന്നോണമാണ് അച്ഛനേയും അമ്മയേയും സഹോദരയിയേയും ജിന്‍സണ്‍ കൊന്നതെന്ന വാദം പൊലീസ് മാറ്റുമ്പോള്‍ സംശയങ്ങള്‍ ബലപ്പെടുത്തുന്നതും. റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ച ജിന്‍സണ്‍ അക്രമ സ്വഭാവം പ്രകടിച്ചിരുന്നില്ല. അതിനിടെ നാടകീയമായി മാനസിക രോഗാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു പൊലീസ്.