അടുത്ത ജന്മത്തില്‍ മകള്‍ കീര്‍ത്തനയുടെ പട്ടിയായി ജനിച്ചാല്‍ മതിയെന്നാണ് നടന്‍ പാര്‍ത്ഥിപന്‍ പറയുന്നത്. കീര്‍ത്തന തന്റെ പട്ടിയുടെ പിറന്നാള്‍ ആഘോഷിച്ചതാണ് പാര്‍ത്ഥിപനെ ചൊടിപ്പിച്ചത്. ‘അടുത്ത ജന്മത്തില്‍ എനിക്കെന്റെ മകളുടെ പട്ടിയായി ജനിക്കണം. എനിക്കുണ്ടായ അസൂയയെക്കുറിച്ച് ഒന്നും പറയാനില്ല’ എന്നാണ് പാര്‍ത്ഥിപന്‍ ട്വിറ്ററില്‍ കുറിച്ചത്. ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന മണിരത്‌നം ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ്. അമുദ എന്ന കഥാപാത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച താരത്തിനുള്ള ദേശീയ അവാര്‍ഡും കീര്‍ത്തന സ്വന്തമാക്കി. പിന്നീട് അഭിനയത്തിലേയ്ക്ക് വരാതെ മണിരത്‌നത്തിന്റെ അസിസ്റ്റന്റായി പിന്നണിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു കീര്‍ത്തന. കഴിഞ്ഞ മാര്‍ച്ചില്‍ സംവിധായകന്‍ അക്ഷയ് അക്കിനേനിയെ വിവാഹം കഴിച്ചു.
அடுத்த ஜென்மத்தில என் பொண்ணு வளர்க்கிற நாய்க்குட்டியா பொறக்கனும்!
எனக்கு வந்த பொறாமைய ஏன் கேக்'குறீங்க? pic.twitter.com/lMYrgTzw6E— Radhakrishnan Parthiban (@rparthiepan) May 6, 2018