പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ മലയാളത്തില്‍ നായിക അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഹിറ്റുകള്‍ വാരിക്കൂട്ടുകയാണ്. തെലുങ്ക് സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയ കീര്‍ത്തിയുടെയും അനു ഇമ്മാനുവലിന്റെയും പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം.
വലിച്ച് വട്ടത്തില്‍ കെട്ടിവെച്ച മുടിയും, വസ്ത്രധാരണവുമാണ് കീര്‍ത്തിയെ വ്യത്യസ്തയാക്കിയത്. അനു ഇമ്മാനുവല്‍ സാരിയില്‍ സെക്‌സിയായെത്തി. ഇരുവരെയും സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ആഘോഷമാക്കുകയാണ്.
കറുപ്പ് നിറത്തിലുള്ള ഹൈനെക്ക് ബ്ലൗസും റെഡ് വൈന്‍ സാരിയുമാണ് കീര്‍ത്തി ധരിച്ചത്. കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചത് ഹെയര്‍സ്റ്റെല്‍ തന്നെയാണ്. കീര്‍ത്തിയുടെ ഈ ബോള്‍ഡ് ലുക്കിനെ പ്രകീര്‍ത്തിക്കുന്നുണ്ടെങ്കിലും ഫാഷന്‍ ദുരന്തമായും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്തുതന്നെയെങ്കിലും പുതിയലുക്കില്‍ വരാന്‍ കാണിച്ച ധൈര്യം സമ്മതിക്കണം എന്നും പറയുന്നു ഫാഷന്‍പ്രേമികള്‍.