ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ സമാപിച്ചു

കോട്ടയം: ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ക്ക് ആവേശകരമായ സമാപനം.

പതിവില്‍ നിന്ന് വ്യത്യസ്ഥമായി പ്രധാനപാതകള്‍ക്കു പുറമേ ഉപപാതകളിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള ജാഥാപര്യടനം ജനശ്രദ്ധ ആകര്‍ഷിച്ചു. അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇടതു സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത കേരളത്തെ വികസിതകേരളം ആക്കുന്നതിന് വഴിയൊരുക്കുമെന്ന് ജാഥയില്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ജനപക്ഷ ഇടത് ബദലിന്റെ തുടര്‍ച്ചയ്ക്കായി ജാഥ ആഹ്വാനം ചെയ്തു. അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിച്ച്, രാജ്യത്തിന്റെ പൊതുസ്വത്തെല്ലാം വിറ്റഴിച്ച്, കര്‍ഷകരെ കൊലയ്ക്കു കൊടുത്ത് ജനങ്ങളെ ദുരിതക്കയത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, വര്‍ഗീയതയെ ചെറുക്കുക, ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജാഥകള്‍ സംഘടിപ്പിച്ചത്.

Top