കേരളവും തമിഴ്‌നാടും പിടിക്കാൻ ബിജെപി: മുന്നിൽ നിന്നു നയിക്കാൻ വിജയും ലാലും

സിനിമാ ഡെസ്‌ക്

ചെന്നൈ: കേരളവും തമിഴ്‌നാടും ബാലികേറാമലയായ ബിജെപി സിനിമാ താരങ്ങളുടെ സഹായത്തോടെ രണ്ടു സംസ്ഥാനങ്ങളിലും ഭരണം പിടിക്കാൻ ലക്ഷ്യമിടുന്നു. തമിഴ്‌നാട്ടിൽ വിജയെയും കേരളത്തിൽ ലാലിനെയും കൂടെ നിർത്തി പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണം പിടിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്.
പ്രത്യക്ഷത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യമില്ലാത്ത ലാലിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉപയോഗപ്പെടുത്താനാണ് ആലോചന.
തിരുവനന്തപുരമടക്കം ബിജെപി പ്രതീക്ഷ പുലർത്തുന്ന ഏതാനും മണ്ഡലങ്ങളിൽ എൻഡിഎ മുന്നണി സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രചരണത്തിനിറക്കാൻ പറ്റുമോ എന്നതാണ് പ്രധാന ആലോചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി പത്തനാപുരത്ത് മത്സരിച്ച കെ ബി ഗണേഷ് കുമാറിനു വേണ്ടി മോഹൻലാൽ പരസ്യമായി രംഗത്തിറങ്ങിയതിനാൽ ലാൽ ബിജെപി മുന്നണി സ്ഥാനാർത്ഥിക്കു വേണ്ടി രാഗത്തിറങ്ങിയാൽ ഭരണപക്ഷത്തിനു പോലും എതിർക്കാൻ കഴിയില്ലന്നാണ് കണക്കു കൂട്ടൽ. ഗണേഷ് കുമാർ സഹ പ്രവർത്തകൻ എന്നതിലുപരി സുഹൃത്തായതിനാലാണ് താൻ പ്രചരണത്തിന് വന്നതെന്ന് പത്തനാപുരത്ത് ലാൽ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് മത്സരിക്കുന്ന ബിജെപി മുന്നണി സ്ഥാനാർത്ഥിയും ലാലിന്റെ ‘സുഹൃത്തു’ തന്നെയാണെങ്കിൽ കാര്യങ്ങൾ ബിജെപിക്ക് എളുപ്പമായേക്കും. നോട്ട് അസാധുവാക്കൽ സംബന്ധമായി കേന്ദ്ര സർക്കാർ വെല്ലുവിളി നേരിട്ട ഘട്ടത്തിൽ സർക്കാർ നടപടിയെ പരസ്യമായി പിന്തുണച്ച് മോഹൻലാൽ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്ത് നിന്ന് ശക്തമായ എതിർപ്പുയർന്നിട്ടും ഇക്കാര്യത്തിൽ ലാൽ തന്റെ നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല. ലാലിനെ പ്രധാനമന്ത്രിക്കൊപ്പം ഒരു പ്രചരണ യോഗത്തിൽ ലഭിച്ചാൽ പോലും അത് സംസ്ഥാനത്ത് തരംഗമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനായി ബിജെപി അനുഭാവിയായ ലാലിന്റെ അടുത്ത സുഹൃത്തിനെ മുൻനിർത്തിയാണ് ചരടുവലി.

ലാൽ താൽപര്യപ്പെട്ടാൽ രാജ്യസഭാ അംഗത്വം നൽകാൻ നടപടി സ്വീകരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോൾ തന്നെ തയ്യാറാണ്. ചെറിയ ഒരു സഹകരണമാണ് നിലവിൽ ബിജെപി നേതൃത്വം ലാലിന്റെ ഭാഗത്ത് നിന്നും ആഗ്രഹിക്കുന്നതെങ്കിലും ലാൽ അഭിനയത്തോട് വിട പറയുന്ന ഘട്ടത്തിൽ അവരുടെ പ്രതീക്ഷകൾ വലുതാണ്. ദക്ഷിണേന്ത്യയിൽ തമിഴകത്ത് രജനികാന്തും കേരളത്തിൽ മോഹൻലാലും സഹകരിച്ചാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. കർണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും സൂപ്പർ താരങ്ങളെ ലക്ഷ്യമിട്ട് ബിജെപി നീക്കം തുടങ്ങി കഴിഞ്ഞു.

തമിഴ്‌നാട്ടിൽ രാഷ്ട്രീയമോഹം മനസിൽ കൊണ്ടു നടക്കുന്ന സൂപ്പർ താരം വിജയിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ബിജെപി ആരംഭിച്ചിട്ടുണ്ട്. എഐഎഡിഎംകെയിൽ കയറിപ്പറ്റാൻ വിജയ് നീക്കം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഇതേ തുടർന്നാണ് ഇപ്പോൾ ബിജെപി മുന്നിണിയുടെ ഭാഗമാകാനുള്ള കരുക്കൽ നീക്കുന്നത്. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അട്ടിമറി വിജയവും പാർട്ടി നേതൃത്വം മുന്നിൽ കാണുന്നുണ്ട്. രജനികാന്തിന് തമിഴകത്തും ലാലിന് കേരളത്തിലും ഉള്ള ജനപിന്തുണ അവർക്ക് മുഖ്യമന്ത്രിമാരാവാൻ യോഗ്യത നൽകുന്നതാണെന്നാണ് ബിജെപിയുടെ ഒരു പ്രമുഖ നേതാവിന്റെ കമന്റ്. തമിഴകത്ത് രജനികാന്ത് കോൺഗ്രസ്സുമായല്ല ബിജെപിയുമായി തന്നെയാണ് സഹകരിക്കുക എന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.

കഴിഞ്ഞ ദിവസം മഹിള കോൺഗ്രസ്സ് നേതാവു കൂടിയായ നടി നഗ്മ രജനിയെ സന്ദർശിച്ചത് അദ്ദേഹത്തിന്റെ കോൺഗ്രസ്സ് സഹകരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.

Top