കേരള ബാങ്ക് അടുത്തവർഷം ചിങ്ങം ഒന്നിന് നി​ല​വി​ൽ വ​രും

തിരുവനന്തപുരം: കേരള ബാങ്ക് അടുത്തവർഷം ചിങ്ങം ഒന്നിന് നിലവിൽ വരും. മുഖ്യമന്ത്രിയുടെ ഭരണ അവലോകന യോഗത്തിലാണ് തീരുമാനം.ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്‍റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

Top