ബിജെപിയിലെ ഗ്രൂപ്പിസം പുതിയ വഴിയില്‍; ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഇനി മൂന്നാംഗ്രൂുപ്പും

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസം അതിരുവിടുന്നുവെന്ന കേന്ദ്ര നേതാക്കളുടെ മുന്നറിയിപ്പിനിടയിലും കേരളത്തില്‍ ബിജെപിയില്‍ പോര് ദിനം പ്രതി മുറുകുന്നു. നിലവില്‍ രണ്ടു ഗ്രൂപ്പുകള്‍ക്കും ശക്തമായ സ്വാധീനമാണ് പാര്‍ട്ടിയിലുളളത് ഇരു ഗ്രൂപ്പുകളേയും അംഗീകരിക്കാത്ത നേതാക്കളെ പടിയടച്ച് പിണ്ഡം വയ്ക്കും. അത്തരത്തില്‍ ശക്തമാണ് കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം. ഗ്രൂപ്പ് കളിയില്‍ നിന്ന് മോചിപ്പിക്കാനാണ് കുമ്മനം രാജശേഖരനെ കേന്ദ്രം കേരളത്തിന്റെ അധ്യക്ഷസ്ഥാനം നല്‍കിയത്. ഒടുവില്‍ കുമ്മനം രാജശേഖരന്‍ ഗ്രൂപ്പുകളിയുടെ ഇരയായി രാഷ്ടീയവനവാസത്തിന് പോകേണ്ടിവന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴിതാ ബിജെപിയിലെ രണ്ടുഗ്രൂപ്പുകള്‍ക്കുപുറമേ മൂന്നാം ഗ്രൂപ്പും ബിജെപിയില്‍ സജീവമാകുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ മൂന്നാം ഗ്രൂപ്പ് പിറവിയെടുത്തിരി ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒ.രാജഗോപാല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പദ്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്‍, ചേറ്രൂര്‍ ബാലകൃഷ്ണന്‍, കെ.പി.ശ്രീശന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറി ടി.ലീലാവതി തുടങ്ങിയവരാണ് മൂന്നാം ഗ്രൂപ്പിലുള്ളതെന്നാണ് പറയപ്പെടുന്നത്. ദേശീയ സമിതി അംഗവും തെലുങ്കാനയുടെ ചുമതലക്കാരനുമായ പി.കെ.കൃഷ്ണദാസിന്റെയും ആന്ധ്രയുടെ ചുമതലക്കാരനും രാജ്യസഭാംഗവുമായ വി.മുരളീധരന്റെയും നേതൃത്വത്തിലാണ് നിലവിലെ രണ്ട് വിഭാഗങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പിന്റെ തുടക്കം1990ലാണ് ബി.ജെ.പി കേരള ഘടകത്തില്‍ ആദ്യമായി ഗ്രൂപ്പ് രൂപംകൊള്ളുന്നത്.
ബി.ജെ.പിയെ തങ്ങളുടെ ചൊല്പടിക്ക് നിറുത്താന്‍ ആര്‍.എസ്.എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഗ്രൂപ്പ്. കെ. രാമന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു എതിര്‍ ഗ്രൂപ്പ്. മുകുന്ദന്‍ പുറത്തായതോടെ പി.കെ.കൃഷ്ണദാസ് ഗ്രൂപ്പിന്റെ നേതൃത്വം ഏറ്രെടുത്തു. വി.മുരളീധരന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായതോടെ പഴയ രാമന്‍പിള്ള ഗ്രൂപ്പിലെ പലരും കൃഷ്ണദാസ് പക്ഷത്തേക്ക് പോയി. മറ്രുള്ളവര്‍ മുരളീധരന്‍ പക്ഷത്തും അണിനിരന്നു. കെ.സുരേന്ദ്രന്‍, സി.ശിവന്‍കുട്ടി, പി.സുധീര്‍, വി.വി.രാജേഷ്, സി.കൃഷ്ണകുമാര്‍, പുഞ്ചക്കരി സുരേന്ദ്രന്‍ തുടങ്ങിയവരാണ് മുരളീധരന്‍ ഗ്രൂപ്പിലെ പ്രമുഖര്‍. എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, എം.എസ്.കുമാര്‍, ബി.ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണമേനോന്‍, എന്‍.ശിവരാജന്‍ തുടങ്ങിയവരാണ് കൃഷ്ണദാസ് പക്ഷക്കാര്‍.

കുമ്മനത്തിന് ശേഷം ശ്രീധരന്‍ പിള്ള പ്രസിണ്ടന്റായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളും ശ്രീധരന്‍ പിള്ളയുമായി സഹകരിക്കാതായതോടെ ഗ്രൂപ്പ് വൈരം മൂര്‍ച്ഛിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശനോട് മാത്രം പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് ശ്രീധരന്‍ പിള്ള മുന്നോട്ട് പോകുന്നതെന്ന് ചില നേതാക്കള്‍ ആക്ഷേപമുന്നയിച്ചു.

ശബരിമല വിഷയം വന്നപ്പോള്‍ ശ്രീധരന്‍ പിള്ളയുടെ നിലപാടുകളോട് ഇരുവിഭാഗവും ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാമായിരുന്ന നല്ല അവസരം ശ്രീധരന്‍ പിള്ള പരസ്യ പ്രസ്താവനകളിലൂടെ ഇല്ലാതാക്കിയെന്ന് ഇരു വിഭാഗവും ആരോപിച്ചു.

Top