തിരുവനന്തപുരം: കള്ള സ്വാമിയുടെ ലിംഗം ഛേദിച്ച യുവതിയ്ക്ക് മുഖ്യമന്ത്രി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ പിണറായി വിജയന്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും സൂപ്പര്‍ താരം.
പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്നായിരുന്നു പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തോടെ ചിരിച്ചുകൊണ്ട് പിണറായി നല്‍കിയ ഈ മറുപടി ഇന്നലെ ഇന്ത്യയിലെ മിക്ക ദേശീയ പത്രങ്ങളിലും വാര്‍ത്തയായിരുന്നു. ഇന്ന് ഈ പ്രതികരണം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയ്ലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍കുട്ടിയെ പ്രശംസിച്ച കാര്യം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെയ്ലി മെയ്ല്‍ പോലെ മറ്റ് പത്രങ്ങളും മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ഹരി സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ച കാര്യ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ തന്നെയാണ് ഇക്കാര്യത്തെ മുഖ്യമന്ത്രി പിണറായി പ്രശംസിച്ച കാര്യവും ഡെയ്ലി മെയ്ല്‍ ചൂണ്ടിക്കാട്ടിയത്.
എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്ത കാര്യം ഉദ്ധരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസിച്ച കാര്യം ഡെയ്ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലൈംഗികാതിക്രമം തടയാനായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ധീരമായ നടപടിയാണെന്ന് മുഖ്യമന്ത്രി. ഉദാത്തമായ കാര്യമാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ശക്തമായ നടപടിയാണ് എടുത്തിരിക്കുന്നത്. ഇതിന് പിന്തുണ കൊടുക്കുകയല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ഇന്നലെ ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതികരണം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ദ നേടിയത്. ഡെയ്ലി മെയ്ലിനെ കൂടാതെ മറ്റൊരു ബ്രിട്ടീഷ് പത്രങ്ങളും കാര്യമായി ഈ വിഷം കൈകാര്യം ചെയ്തിരുന്നു ടെലഗ്രാഫിലും ബിബിസിയിലും വാര്‍ത്തയായിട്ടുണ്ട്.