ഭൂരിപക്ഷം നേടിയ ജില്ലാ പ്ഞ്ചായത്തിലും യുഡിഎഫില്‍ അടി; പ്രസിഡന്റ് സ്ഥാനം വിഭജിക്കണമെന്ന ആവ്ശ്യവുമായി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും

കോട്ടയം: ഭൂരിപക്ഷം നേടിയ ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങി. പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.
ആകെയുള്ള 22 ല്‍ 14 സീറ്റുമായാണ് യുഡിഎഫ് ഭരണത്തില്‍ എത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ വീതം വയ്ക്കണമെന്ന ആവശ്യവുമായി് കേരള കോണ്‍ഗ്രസ് രംഗത്ത് എത്തിയതോടെ യുഡിഎഫിനുള്ളില്‍ തര്‍ക്കത്തിനുള്ള ആദ്യ വെടി പൊട്ടിയിട്ടുണ്ട്. ഇടതു മുന്നണിയ്ക്കു ജില്ലാ പഞ്ചായത്തില്‍ എട്ടു സീറ്റാണ് ഉള്ളത്. ആകെയുള്ള 14 സീറ്റില്‍ കോണ്‍ഗ്രസ് എട്ടും കേരള കോണ്‍ഗ്രസ് ആറും സീറ്റാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ഒന്‍പത് സീറ്റ് വീതമാണ് ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടര വര്‍ഷം വീതം രണ്ടു പേരും പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കുകയായിരുന്നു.
ഇത്തവണ ഇതേ രീതിയില്‍ തന്നെ പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ഇത്തവണയും ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍, കൂടുതല്‍ സീറ്റ് തങ്ങള്‍ക്കാണെന്നും, അതുകൊണ്ടു തന്നെ വീതം വയ്പ്പില്‍ പുതിയ ധാരണ വേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഇതിനിടെ കോണ്‍ഗ്രസിനുള്ളിലും പ്രസിഡന്റ് സഥാനത്തിനു കൂട്ടയിടി തുടങ്ങിയിട്ടുണ്ട്. വാകത്താനം ഡിവിഷനില്‍ നിന്നു വിജയിച്ച ജോഷി ഫിലിപ്പും, പാമ്പാടി ഡിവിഷനില്‍ നിന്നു മത്സരിച്ച സണ്ണി പാമ്പാടിയുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു കോണ്‍ഗ്രസിനുള്ളില്‍ മത്സരിക്കുന്നത്. സണ്ണി പാമ്പാടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. രണ്ടു പേരും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിന്നുള്ളവരായതുകൊണ്ടു തന്നെ പ്രസിഡന്റ് സ്ഥാനം വീതം വച്ചേയക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

Top