ഇന്ധന പാചകവാതക വില വർദ്ധന കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാൻ തോമസ് ചാഴിക്കാടൻ എം.പി

കോട്ടയം: യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ധന പാചകവാതക വിലകൾ പ്രതിദിനം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചു ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം തോമസ് ചാഴിക്കാടൻ എം.പി പറഞ്ഞു.

കർഷകയൂണിയൻ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും തുടർന്ന് നടുറോഡിൽ അടുപ്പ് കത്തിച്ച്കൊണ്ടുള്ള പ്രതിഷേധസമരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വില നിർണ്ണയാവകാശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ധന കമ്പനികൾക്ക് നൽകിയത് യുപിഎ ഗവൺമെൻറ് ആണ്. അതിനു തുടർച്ചയായി വന്ന മോഡി സർക്കാരും ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയാണ് പ്രകടന പത്രികയിൽ അമ്പത് രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്ത ബിജെപി അധികാരത്തിൽ എത്തിയപ്പോൾ എല്ലാം മറന്നുവെന്ന് മാത്രമല്ല.

പെട്രോൾ, ഡീസൽവില നൂറ് രൂപയാക്കുവാൻ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ധനവിലവർദ്ധന വഴി കോർപ്പറേറ്റുകളെ പ്രീണിപ്പിച്ച് ഇലക്ഷൻ ഫണ്ടിലേക്ക് കോടികൾ സമ്പാദിക്കുകയാണ് ബിജെപി.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇന്ധനവില വർധന രൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ഓഫീസിൽ നിന്നും. റീത്ത് വച്ച ഗ്യാസ് കുറ്റിയുമായാണ് കർഷക യൂണിയൻ മാർച്ച് നടത്തിയത്.

കർഷക യൂണിയൻ എം കോട്ടയം ജില്ലാ പ്രസിഡൻറ് മത്തച്ചൻ പ്ലാത്തോട്ടം നേതൃത്വം കൊടുത്ത സമരത്തിന് കർഷകയൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ വിജി എം തോമസ്,കെ.പി.ജോസഫ്,എ എച്ച് ഹഫീസ്, ജോമോൻ മാമലശ്ശേരി,ഡാന്റിസ് കൂനനാനിക്കൽ, സേവ്യർ കളരിമുറി, ജോസഫ് ചാമക്കാല,ടോമി ഇടയോടിയിൽ, ജോജി കുറത്തിയാടൻ,ഭാസ്ക്കരൻ നായർ കിഴക്കേമുറിയിൽ,അവിരാച്ചൻ കോക്കാട്ട്, ഫ്രാൻസിസ് പാണ്ടിചേരി, ആന്റണി അറക്കപറമ്പിൽ, അപ്പച്ചൻ നെടുമ്പിള്ളിൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ,രാജു കുന്നേൽ,എൻ എം തോമസ്, ജോമി കുന്നപ്പിള്ളി,ജോൺ കൊച്ചുകുളം തുടങ്ങിയവർ പ്രസംഗിച്ചു.

Top