കേരളാ കോൺഗ്രസ് പിന്തുണ യുഡിഎഫിന്; ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന്

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കങ്ങൾ ചർച്ചയാകുന്നതിനിടയിലും ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്തിൽ കേരളാ കോൺഗ്രസ് പിന്തുണ യുഡിഎഫിന്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം കേരള കോൺഗ്രസ് പിന്തുണയോടെ കോൺഗ്രസ് വിജയിച്ചു.
കോൺഗ്രസിലെ ഷീലാ തോമസാണു തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് സ്ഥാനാർത്ഥിയെ അനുകൂലിച്ചു വോട്ടു ചെയ്തു. ഒൻപതിനെതിരെ 12 വോട്ടുകൾക്കാണു ജയം. സിപിഎമ്മിലെ തുളസിയായിരുന്നു എതിർ സ്ഥാനാർത്ഥി.

പാലാ മുത്തോലി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിലെ ബീന ബേബി വിജയിച്ചു. തിരഞ്ഞെടുപ്പിൽ നിന്നു കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. 13 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് അംഗങ്ങൾ കേരള കോൺഗ്രസിനുണ്ട്.
കോൺഗ്രസിന് രണ്ട്, ബിജെപി മൂന്ന്, സി പി എം (സ്വത)ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. മുത്തോലി 12-ാം വാർഡിൽ നിന്നുള്ള അംഗമാണ് ബീന ബേബി. ബിജെപി സ്ഥാനാർത്ഥി മായയ്ക്കു മൂന്ന് വോട്ടു ലഭിച്ചു. സി.പി.എം വോട്ട് അസാധുവാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top