കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനെതിരെ കലാപം: സഞ്ജു വി സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്കെതിരെ നടപടി

കേരള ക്രിക്കറ്റ് ടീമില്‍ ക്യാപറ്റനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തതിന് സഞ്ജു വി സാംസണ്‍ ഉള്‍പ്പടെയുള്ള 13 താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി. പതിമൂന്ന് താരങ്ങളുടേയും അടുത്ത മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി ഈടാക്കാനും മുതിര്‍ന്ന അഞ്ച് താരങ്ങള്‍ക്ക് സസ്‌പെന്‍ഷനും പിഴ ഈടാക്കാനും കെസിഎ തീരുമാനിച്ചു.

അഞ്ച് താരങ്ങളെ മൂന്ന് ഏകദിനങ്ങളില്‍ വിലക്കും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റന്‍മാരായ റെയ്ഫി വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം എന്നിവര്‍ക്കും സന്ദീപ് വാര്യര്‍, കെ.എം. ആസിഫ്, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവര്‍ക്കാണ് വിലക്ക് ലഭിച്ചത്. ഒപ്പം മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീസ് പിഴയായും നല്‍കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഞ്ജു സാംസണ്‍, വി.എ. ജദഗീഷ്, എം.ഡി. നിധീഷ്, അഭിഷേക് മോഹന്‍, കെ.സി. അക്ഷയ്, ഫാബിദ് ഫാറൂഖ്, സല്‍മാന്‍ നിസാര്‍, സിജോ മോന്‍ എന്നിവര്‍ മൂന്ന് ദിവസത്തെ മാച്ച് ഫീസ് പിഴയായി നല്‍കണം. ഇവര്‍ക്ക് വിലക്കില്ല. 13 കളിക്കാരുടെയും പിഴ മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു നല്‍കേണ്ടത്.

Top