ഓണ്‍ലൈനില്‍ നഗ്നചിത്രങ്ങളിടുന്ന ഗ്രൂപ്പൂകള്‍ കേരള സൈബര്‍ വാരിയേഴ്‌സ് തകര്‍ത്തു; സോഷ്യല്‍ മീഡിയയിലെ പോണ്‍ ഗ്രൂപ്പുകള്‍ക്ക് പണികിട്ടി

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളേയും സെക്‌സ് ഓണ്‍ലൈന്‍ ഗ്രൂപ്പുകളേയും പൂട്ടാന്‍ കേരള സൈബര്‍ വാരിയേഴ്‌സ് രംഗത്ത്. തെരുവുനായ പ്രശ്നത്തില്‍ മലയാളിയെ പരിഹസിച്ച മനേകാ ഗാന്ധിയുടെ സൈറ്റ് ഹാക്ക് ചെയ്തും,പാക്കിസ്ഥാനിലെ ഔദ്യോഗിക പേജുകളും ഹാക്ക് ചെയ്ത് ശ്രദ്ധേയരായ സൈബര്‍ വാരിയേഴ്‌സാണ് സെക്‌സ് സൈറ്റുകള്‍ പണികൊടുത്തിരിക്കുന്നത്.

കൊച്ചുകുട്ടികളുടെയും ചലച്ചിത്രതാരങ്ങളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും അല്ലാതെയും ലൈംഗികച്ചുവയോടെ അവതരിപ്പിക്കുന്ന പേജുകള്‍ക്കും ഗ്രൂപ്പുകളെയും തകര്‍ത്തിരിക്കുകാണിപ്പോള്‍ സൈബര്‍ വാരിയേഴ്‌സ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്കില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തും ലൈംഗിക ഉപകരണങ്ങളാക്കി സ്ത്രീകളെ ചിത്രീകരിച്ചും അശ്ലീല കഥകളിലെ കഥാപാത്രങ്ങളെ ചിത്രീകരിച്ചും സജീവമായ 34 പേജുകളും 25 ഗ്രൂപ്പുകളുമാണ് കേരളാ സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തിരിക്കുന്നത്. ഈ പേജുകളുടെ പ്രൊഫൈല്‍ ചിത്രത്തിന് പകരം സൈബര്‍ വാരിയേഴ്സിന്റെ ലോഗോ പതിപ്പിച്ചാണ് ഈ പേജുകളും ഗ്രൂപ്പുകളും സൈബര്‍ ലോകത്തെ ലൈംഗിക മനോവൈകൃതത്തിന് വിട്ടുതരില്ലെന്ന് ഹാക്കേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചുകുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും ഇവരെ ലൈംഗിക താല്‍പ്പര്യത്തിന് ലഭ്യമാണന്ന് അറിയിച്ചും സജീവമായിരുന്ന ചില ഫേസ്ബുക്ക് പേജുകള്‍ സൈബര്‍ ക്രൈം വിഭാഗവും പോലീസും ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തിന് തടയിടാന്‍ പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നും നിരവധി പേജുകളും ഗ്രൂപ്പുകളും ഇത്തരത്തില്‍ സജീവമായിരുന്നു. ഓണ്‍ലൈന്‍ സെക്സ് റാക്കറ്റായും, ലൈംഗിക അധിക്ഷേപത്തിനും, റിവഞ്ച് പോണ്‍ സ്വഭാവത്തില്‍ പ്രതികാരനീക്കങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതാണ് ഇവയില്‍ കൂടുതല്‍ പേജുകളും ഗ്രൂപ്പുകളും.

28 അംഗ ഹാക്കേഴ്സ് ഗ്രൂപ്പാണ് കേരളാ സൈബര്‍ വാരിയേഴ്സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേര്‍ത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്സ് സന്നദ്ധമാണ്. ചെറിയ പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ നഗ്‌ന ചിത്രങ്ങള്‍ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതാണ് ഇത്തരം ഗ്രൂപ്പുകളെ ലക്ഷ്യമിടാന്‍ കാരണമെന്ന് കേരളാ സൈബര്‍ വാരിയേഴ്സ് അഡ്മിന്‍ വ്യക്തമാക്കി.

പതിനായിരത്തിലേറെ പേജുകള്‍ ഇത്തരത്തില്‍ മലയാളത്തില്‍ സജീവമാണ്. പൂര്‍വ്വ കാമുകിയുടെ സ്വകാര്യചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രതികാരം ചെയ്യുന്നതിനായി ലൈംഗിക പരാമര്‍ശത്തോടെ പ്രചരിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടാഴ്ചയെടുത്താണ് ഇത്രയും ഗ്രൂപ്പുകളും പേജുകളും ഹാക്ക് ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി.

Top