സംസ്ഥാന ചലച്ചിത്ര പുരസ്കാരം തിരുത്തേണ്ടി വരും; നഷ്ടമായത് അശ്രദ്ധയിൽ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മാറ്റം വരാന്‍ സാധ്യത. മികച്ച നൃത്ത സംവിധായകനുള്ള പുരസ്‌കാരത്തിലാണ് മാറ്റം വരാന്‍ പോകുന്നത്. നിലവില്‍ മികച്ച നൃത്ത സംവിധായകനുള്ള പുരസ്‌കാരം പ്രശസ്ത കൊറിയോഗ്രാഫര്‍ പ്രസന്ന സുജിത്തിനാണ്. അരവിന്ദന്റെ അതിഥികളാണ് ചിത്രം. എന്നാല്‍ പ്രസന്ന മാസ്റ്ററെ കൂടാതെ ഒരു നൃത്ത സംവിധായകന്‍ കൂടി ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ബിജു ധ്വനി തരംഗ്. ചിത്രത്തില്‍ ടൈറ്റില്‍ കാര്‍ഡില്‍ സംഭവിച്ച പിഴവു കൊണ്ടുമാത്രം ബിജുവിനു നഷ്ടമായിരിക്കുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. ഇത്തരത്തില്‍ പുരസ്‌കാരം നഷ്ടമായതില്‍ വലിയ സങ്കടമുണ്ടെന്നും ബിജു പറഞ്ഞു.

ബിജുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അരവിന്ദന്റെ അതിഥികള്‍ ഇറങ്ങിയപ്പോള്‍ തന്നെ അതിന്റെ ടൈറ്റില്‍ കാര്‍ഡില്‍ എന്റെ പേരു വെക്കാന്‍ മറന്നിരുന്നു. അസോസിയേറ്റ്‌സിനു പറ്റിയ തെറ്റാണ്. അത് ഞാന്‍ അറിഞ്ഞത് പിന്നീടാണ്. അതെന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നു ഞാന്‍ ചോദിച്ചപ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ മറുപടി ഇങ്ങനെയായിരുന്നു. സിനിമ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്. ഞാന്‍ പിന്നെ ആ സിനിമയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ മോഹന്‍ സാറിനോടോ പ്രൊഡ്യൂസറായ പ്രദീപ് സാറോ ഇതേപറ്റി കൂടുതലൊന്നും സംസാരിച്ചില്ല. കാരണം വളരെ നല്ല ആളുകളാണ് അവര്‍. അവാര്‍ഡ് വന്നപ്പോഴും പ്രദീപ് സര്‍ പറഞ്ഞു നിന്റെ പേരു വയ്ക്കാത്തതു വലിയ കഷ്ടമായി പോയല്ലോ. ഒരു തവണ അപ്‌ലോഡ് ചെയ്ത സിനിമ രണ്ടാമതു അപ്‌ലോഡ് ചെയ്യുന്നതൊക്കെ വലിയ എക്‌സ്‌പെന്‍സീവ് ആണെന്നു തോന്നുന്നു. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെ ഇതു തിരുത്തണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമിക്ക് ലെറ്റര്‍ അയച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മള്‍ ചെയ്ത വര്‍ക്കിനു അംഗീകാരം ലഭിക്കാത്തതിനാല്‍ നമുക്ക് സങ്കടം തോന്നുന്നതു സ്വാഭാവികമാണല്ലോ. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നവ്യ നായര്‍ അടക്കമുള്ളവര്‍ എന്നെ വിളിച്ച് ഇങ്ങനെ ഒരു വാര്‍ത്തയുണ്ടല്ലോ അതു കഷ്ടമായി പോയല്ലോ എന്നു പറഞ്ഞിരുന്നു. ഇങ്ങനെയൊരു സംഭവമുള്ളതു കൊണ്ടാണ് ഒഴിവായതെന്ന് ഞാന്‍ നവ്യയോടു പറഞ്ഞു. ടൈറ്റില്‍ കാര്‍ഡില്‍ ബിജുവിന്റെ പേരു വെക്കാന്‍ മറന്നു പോയത് അന്നു പറ്റിയ ഒരു അബദ്ധമാണെന്നു ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ പ്രദീപ് കുമാര്‍ പുതിയറയും സമ്മതിക്കുന്നുണ്ട്. ഈ ഒരു കാരണം കൊണ്ടു ബിജുവിന്റെ കഴിവ് അംഗീകരിക്കപ്പെടാതെ പോകരുതെന്ന് കരുതുന്നതിനാല്‍ ചലച്ചിത്ര അക്കാദമിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും.

നിരവധി സ്റ്റേജ് ഷോകളും, താരനിശകളും ചെയ്തിട്ടുള്ള നൃത്ത സംവിധായകനാണ് കൊച്ചി സ്വദേശിയായ ബിജു ധ്വനി തരംഗ്. അരവിന്ദന്റെ അതിഥികളില്‍ വേഷം ചെയ്തതിനാല്‍ അഭിനേതാക്കളുടെ കൂട്ടത്തില്‍ ബിജുവിന്റെ പേരു വന്നിരുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കൊറിയോഗ്രാഫിയില്‍ പേരുവെക്കാതിരുന്നതാണ് ബിജുവിന് വിനയായത്.

Top