ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നീതി ലഭിക്കണമെന്ന് കേരള ഫിലിം ചേമ്പര്‍. ദിലീപിന് നീതി ലഭിക്കുന്നില്ലെന്ന് ആരോപണമുണ്ട്. അങ്ങനെയെങ്കില്‍ ഇടപെടുമെന്നും ഫിലിം ചേമ്പര്‍ അറിയിച്ചു. കേരള ഫിലം ചേമ്പര്‍ ഓഫ് കമേഴ്സ് തെരഞ്ഞെടുപ്പും ജനറല്‍ ബോഡി യോഗവുമാണ് കൊച്ചിയില്‍ നടന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ദിലീപിന് നീതി ലഭിക്കാന്‍ വേണ്ടി ഫിലീം ചേമ്പര്‍ ഇടപെടും. മറിച്ച് ദീലിപ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെയാണ് ഫിലിം ചേമ്പറിന്റെ അഭിപ്രായമെന്നും പുതിയ പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. മലയാള സിനിമാ വ്യവസായത്തിന് ചെറിയ മങ്ങലേറ്റിട്ടുണ്ട് ഇതിന് പരിഹാരം കാണാന്‍ കൂട്ടായ ശ്രമം നടത്തും. സെന്‍സര്‍ബോര്‍ഡ് നിയമനങ്ങളില്‍ അതൃപ്തിയുണ്ടെന്നും കൂടുതല്‍ പഠിച്ച ശേഷം വിഷയം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുമന്നും കെ വിജയകുമാര്‍ പറഞ്ഞു. സാഗ അപ്പച്ചന്‍ ജനറല്‍ സെക്രട്ടറിയായും കെസി ഇസ്മയീല്‍ ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. അനില്‍ പി തോമസ് എന്‍പി സുഹൈല്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്‍ സെക്രട്ടറിയായി സജി നന്ത്യാട്ടിനെയും തെരഞ്ഞെടുത്തു. ഫിലീം ചേമ്പര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 40 അംഗങ്ങളും ഉണ്ട്.