ഹെലികോപ്ടര്‍ വഴിയുള്ള വിതരണത്തിന് വേണ്ടത് ജലാംശമില്ലാത്ത ഭക്ഷണം

തിരുവനന്തപുരം: ദുരിതം ബാധിച്ച് കുടുങ്ങി പോയവര്‍ക്കും ക്യംപുകളില്‍ അഭയം തേടിയവര്‍ക്കും ഹെലികോപ്ടര്‍ വഴി നല്‍കുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തില്‍ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതര്‍ അറിയിച്ചു. കളക്ഷന്‍ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ കുപ്പിവെള്ളം, അവല്‍, മലര്‍, ശര്‍ക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബണ്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

പാകം ചെയ്തതും എളുപ്പത്തില്‍ ചീത്തയാവുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരവധി പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം പാഴായി പോകാതിരിക്കാനും ദുരിത ബാധിതര്‍ക്ക് വേണ്ടത്ര അളവില്‍ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്നും സൈനിക അധികൃതര്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ആയിരത്തോളം പേര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കളാണ് വ്യോമമാര്‍ഗം പത്തനംതിട്ടയില്‍ എത്തിച്ചത്. എയര്‍ ഡ്രോപ്പ് നടത്തിയാണ് ഇവ ദുരിത ബാധിതര്‍ക്ക്  നല്‍കുന്നത്. ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top