കോട്ടയം: രാജ്യത്തിന്റെ ആറു ലക്ഷം കോടി രൂപയുടെ പൊതു ആസ്തികൾ വിറ്റഴിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനം എടുത്തിരിക്കുന്നു. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, വൈദ്യുതി ഉത്പാദന-വിതരണ മേഖലകൾ ഉൾപ്പെടെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള 13 സുപ്രധാന രംഗങ്ങളിലെ ആസ്തികളാണ് വിറ്റഴിക്കുന്നത്. ഈ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതുപ്രസ്ഥാനമായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധപ്രകടനം നടത്തി.
കോട്ടയം സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രകടനത്തെ അഭിവാദ്യം ചെയ്ത് എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ സംസാരിച്ചു. ജോയൽ ടി തെക്കേടം, ഷീന ബി നായർ, മനേഷ് ജോൺ, സി എസ് ബിജു തുടങ്ങിയവർ നേതൃത്വം വഹിച്ചു.
കോട്ടയം ടൗൺ ഏരിയയിൽ കെഎസ്ടിഎ സംസ്ഥാന കമ്മറ്റിയംഗം പ്രസാദ്, കെ ഡി സലിം കുമാർ, ലക്ഷ്മി മോഹൻ, സിയാദ് ഇ എസ് തുടങ്ങിയവർ സംസാരിച്ചു. പാലായിൽ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്‌സ്, വി വി വിമൽകുമാർ, ജി സന്തോഷ് കുമാർ, പി എം സുനിൽ കുമാർ, യാസർ ഷെരീഫ്, കെ ടി അഭിലാഷ്, സി ആർ പ്രസാദ്, ഷാനവാസ് ഖാൻ, രാജ്കുമാർ, പി എം വിശ്വം തുടങ്ങിയവർ സംസാരിച്ചു.
ഏറ്റുമാനൂരിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ഉഷാകുമാരി, പ്രശാന്ത് സോണി, കെ സന്തോഷ് കുമാർ, കെ ആർ ജീമോൻ, ബിലാൽ കെ റാം, എം എഥേൽ, അനൂപ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എംജി യൂണിവേഴ്‌സിറ്റിയിൽ വി പി മജീദ്, ശ്രീനി, ജയരാജ് വാര്യർ, രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വൈക്കത്ത് എം എൻ അനിൽകുമാർ, സി ബി ഗീത, കെ ജി അഭിലാഷ്, വി ബിനു, സരിത ദാസ്, ബിജു, പ്രീതി തുടങ്ങിയവർ സംസാരിച്ചു. പാമ്പാടിയിൽ സജിമോൻ തോമസ്, ആർ അശോകൻ തുടങ്ങിയവർ സംസാരിച്ചു. ചങ്ങനാശ്ശേരിയിൽ ബെന്നി പി കുരുവിള, സാനു തുടങ്ങിയവർ സംസാരിച്ചു.