
ക്രൈം ഡെസ്‌ക്
പാലാ: യൂണിഫോം തയ്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കടന്നു പീടിച്ചു പീഡനത്തിനിയരാക്കിയ തയ്യൽക്കാരനെ നാട്ടുകാർ കൈവച്ചു. തലനാട് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെയാണ് തയ്യൽക്കാരൻ കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത്.
സ്‌കൂൾ യൂണിഫോം തയ്ക്കുന്നതിന്റെ അളവെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. ആളവ് എടുക്കുന്നതായി എത്തിയ തയ്യൽക്കാരൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചു. പെൺകുട്ടി തടയാ്ൻ ശ്രമിച്ചെങ്കിലും ഇയാൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം വസ്ത്രം അഴിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ഇയാളെ തള്ളിയിട്ട ശേഷം പുറത്തേയ്ക്കു ഓടി. ഈ സമയം ഓടിയെത്തിയ നാട്ടുകാർ ചേർന്നു തയ്യൽക്കാരനെ നന്നായി പെരുമാറുകയും ചെയ്തു. തുടർന്നു ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.
ഇതേ തുടർന്ന് വീട്ടുകാരോട് വിവരം അറിയിച്ചു. വീട്ടുകാർ ഈരാറ്റുപേട്ട പൊലീസിൽ പരാതി നല്കി. എന്നാൽ സംഭവം ഒതുക്കി തീർക്കാൻ ചില രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ടെന്നും മധ്യവയസ്‌ക്കനായ തയ്യൽക്കാരനെക്കുറിച്ച് മുമ്പും ചില പരാതികൾ ഉയർന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.