കടത്തില്‍ മുങ്ങിയ കേരളം; മന്ത്രിമാര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിപ്പിച്ച് സർക്കാർ. മന്ത്രിമാർക്ക് 90,367 രൂപ, എം.എല്‍.എമാര്‍ക്ക് 70,000 …ഓരോ മലയാളിയുടെയും കടം 60,950 രൂപ

കൊച്ചി:കടത്തിൽ മുങ്ങിത്താഴുന്ന കേരളം; ഓരോ മലയാളിയുടെയും കടം 60,950 രൂപ !..എണ്ണവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും നിയമസഭാ സാമാജികരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനുള്ള ബില്‍ നിയമസഭാ സബ്ജറ്റ് കമ്മിറ്റിക്കു വിട്ടു. മന്ത്രി എ.കെ ബാലനാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സാമാജികര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ 1,43,000 രൂപ വര്‍ധിപ്പിക്കാനാണ് കമ്മിഷന്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 90,367 രൂപ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എം.എല്‍.എമാര്‍ക്ക് 87,000 രൂപയാക്കണമെന്നായിരുന്നു ശിപാര്‍ശ. എന്നാല്‍ ഇത് 70,000 ആക്കുകയാണ് സര്‍ക്കാര്‍ െചയ്തത്. ശമ്പള വര്‍ധന ഏപ്രില്‍ മുതല്‍ നടപ്പാകും.

ശമ്പളവും ബത്തകളും നല്‍കല്‍ ബില്ലിലെ വ്യവസ്ഥയനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 55,012ല്‍ നിന്ന് 90,367 രൂപയാകും. എം.എല്‍.എമാരുടേത് 39,500ല്‍ നിന്ന് 70,000 രൂപയായും ഉയരും. നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് എം.എല്‍.എമാര്‍ക്ക് വിമാന യാത്രാക്കൂലി ഇനത്തില്‍ പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ അനുവദിക്കും.സാമാജികരുടെ അപകട ഇന്‍ഷുറന്‍സ് തുക അഞ്ചു ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി ഉയരും. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് തിരുവനന്തപുരം നഗരത്തിലും അതിന്റെ എട്ടു കിലോമീറ്റര്‍ ചുറ്റളവിലും നടത്തുന്ന യാത്രകള്‍ക്കുള്ള ആനുകൂല്യം പ്രതിമാസം 10,500 രൂപയില്‍നിന്ന് 17,000 രൂപയായി ഉയരും. ഇവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ ഭവനിര്‍മാണ വായ്പയും ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരുടെസംസ്ഥാനത്തിനകത്തുള്ള യാത്രാബത്ത കിലോമീറ്ററിനു 10 രൂപയില്‍ നിന്ന് 15 ആയി ഉയരും. ആകസ്മിക ചെലവുകള്‍ കിലോമീറ്ററിന് 50 െപെസയില്‍നിന്ന് രണ്ടു രൂപയായും ദിനബത്ത 750 രൂപയില്‍ നിന്ന് 1000 രൂപയായും വര്‍ധിക്കും. സംസ്ഥാനത്തിനകത്ത് വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് എം.എല്‍.എമാര്‍ക്ക് കിലോമീറ്ററിന് നല്‍കുന്ന ബത്ത ഏഴു രൂപയില്‍ 10 രൂപ ആകും. ദിനബത്ത 750 രൂപയില്‍നിന്ന് 1,000 രൂപയാകും. സ്ഥിരബത്തകള്‍ പ്രതിമാസം 1,000 രൂപയില്‍നിന്ന് 2,000 രൂപയാകും.
നിയോജകമണ്ഡലം ബത്ത പ്രതിമാസം 12,000 രൂപയില്‍നിന്ന് 25,000 രൂപയാകും. ഏറ്റവും കുറഞ്ഞ യാത്രാബത്ത പ്രതിമാസം 15,000 രൂപയില്‍നിന്ന് 20,000 രൂപയാകും. ടെലിഫോണ്‍ ബത്ത പ്രതിമാസം 7,500 രൂപയില്‍ നിന്ന് 11,000 രൂപയാകും. ഇന്‍ഫര്‍മേഷന്‍ ബത്ത പ്രതിമാസം 1,000 രൂപയില്‍ നിന്ന് 4,000 രൂപയാകും. സംപ്റ്റിയൂബറി ബത്ത പ്രതിമാസം 3,000 രൂപയില്‍ നിന്ന് 8,000 രൂപയാകും.

കേരളം സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 2,09,286 കോടി രൂപയായി ഉയര്‍ന്നിരിക്കുമ്പോഴാണ് മന്ത്രിമാരുടെയും എം എൽ ഇ മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചിരിക്കുന്നത് . ജനുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ ഓരോ ആളിന്റെയും കടബാധ്യത 60,950.59 രൂപയാണ്. ചെലവുകള്‍ക്കായി ഈ സാമ്പത്തികവര്‍ഷം (2018 – 19) 25,985 കോടി രൂപയാണ് പൊതുവിപണിയില്‍നിന്നു വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം (2016 – 17 സാമ്പത്തികവര്‍ഷം) 29,083.54 കോടി രൂപ വായ്പയെടുത്തു. കടമായി 12.307 കോടിയും സ്മോള്‍ സേവിങ്സ്, പ്രോവിഡന്റ് ഫണ്ട് എന്നിവയിലൂടെ 8,939 കോടി രൂപയും സര്‍ക്കാരിനു ലഭിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 54,843 കോടി രൂപയാണ് ആകെ കടമെടുത്തത്. സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. ഈ സാമ്പത്തിക വര്‍ഷം 20,402 കോടി രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

സാമ്പത്തിക അച്ചടക്കം പാലിക്കാത്തതും ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുക നീക്കിവയ്ക്കേണ്ടി വരുന്നതുമാണ് പ്രതിസന്ധിയുടെ പ്രധാനകാരണം. കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തോടെ വര്‍ഷത്തില്‍ 7,600 കോടി രൂപയാണ് സംസ്ഥാനത്തിന് അധികമായി കണ്ടെത്തേണ്ടത്. മൊത്തം ചെലവിന്റെ 45 ശതമാനമാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവയ്ക്കുന്നത്. അതായത് 48,968 കോടി രൂപ. ശമ്പളത്തിന് 31,903 കോടിയും പെന്‍ഷന് 17,065 കോടിയും.

‘മുന്‍പ് കടം വാങ്ങിയിരുന്നത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ കടം വാങ്ങുന്നത് നിത്യചെലവുകള്‍ക്കും കടം വീട്ടാനുമാണ്. പലിശ കൊടുക്കാന്‍പോലും കടം വാങ്ങുന്ന അവസ്ഥ. ഇങ്ങനെ കടം പെരുകുന്നത് നല്ല ലക്ഷണമല്ല. അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനത്തിനു പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം’ – അഞ്ചാം ധനകാര്യ കമ്മിഷന്‍ അധ്യക്ഷന്‍ ബി.എ. പ്രകാശ് പറയുന്നു.

Top