ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ ബിഷപ്പായി ചിത്രീകരിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിന് കേരള ഹൗസ് ജീവനക്കാരനെ പുറത്താക്കിയതായി ആരോപണം. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ശശിയെയാണ് കേരള ഹൗസില്‍ നിന്നും പുറത്താക്കിയത്. മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ച്് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്നാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ട്രോള്‍ ആണ് ശശി വാട്‌സാപ്പില്‍ ഷെയര്‍ ചെയ്തത്.
കേരളത്തിലെ പുതിയ സഭയും അതിന്റെ അദ്ധ്യക്ഷനും എന്ന അടിക്കുറിപ്പോടെ പിണറായിയെ ബിഷപ്പായാണ് പോസ്റ്റില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പിണറായിയുടെ നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ എന്ന തലക്കെട്ടിലുള്ള പോസ്റ്റാണ് ശശി വാട്‌സാപ്പില്‍ ഷെയര്‍ ചെയ്തത്. ഈ പോസ്റ്റും ചിത്രവും ഷെയര്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ ബുധനാഴ്ചാണ് ശശിയെ കേരള ഹൗസിലെ ജോലിയില്‍ നിന്നും പുറത്താക്കിയത്.