
ക്രൈം ഡെസ്‌ക്
ബാംഗ്ലൂർ: സഹപാഠിയായ എൻജിനീയറിങ് വിദ്യാർഥിയുടെ കാമുകനുമൊത്തു നഗരത്തിൽ കറങ്ങി നടന്ന മലയാളി യുവതിയെ യുവാവിന്റെ കാമുകി പൊതിരെത്തല്ലി. സഹപാഠിയും ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസിക്കുന്നവരുമായ പെൺകുട്ടികളാണ് ബാംഗ്ലൂർ നഗരത്തിൽ കാമുകനു വേണ്ടി തമ്മിലടിച്ചത്.
പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയും, എറണാകുളം സ്വദേശിയായ യുവതിയും രണ്ടു വർഷമായി ബാംഗ്ലൂരിലെ സ്വകാര്യ കോളജിൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു. ഇതിനിടെ പത്തനംതിട്ട സ്വദേശിയായ പെൺകുട്ടി ഇതിനിടെ ഒപ്പം പഠിക്കുന്ന യുവാവുമായി പ്രണയത്തിലാകുകയും ചെയ്തു. ഇരുവരും പല ദിവസങ്ങളിലും രാത്രി ഹോസ്റ്റൽ മുറിയിൽ ഒത്തു ചേരുകയും ചെയ്തിരുന്നു. ഇതിനെല്ലാം കൂട്ടു നിന്നിരുന്നത് എറണാകുളം സ്വദേശിയായ പെൺകുട്ടിയായിരുന്നു. ഇതിനിടെ പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയും കാമുകനും തമ്മിൽ രണ്ടാഴ്ചയിലേറെയായി സൗന്ദര്യ പിണക്കമുണ്ടായതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ഈ സൗന്ദര്യപിണക്കത്തിന്റെ മറവിൽ എറണാകുളം സ്വദേശിയുമായി കാമുകൻ അടുപ്പത്തിലായി. ഇവരും കഴിഞ്ഞ ദിവസം ബാംഗ്ലൂർ നഗരത്തിൽ കറങ്ങി നടക്കുന്നതിനിടെയാണ് പെൺകുട്ടികൾ തമ്മിൽ കണ്ടു മുട്ടിയത്. ഇതേ തുടർന്നു ഇരുവരും തമ്മിൽ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. ഇവരുടെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ ഈ റോഡിലെ സിസിടിവി ക്യാമറയിൽ പതിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പൊലീസ് എത്തും മുൻപു പെൺകുട്ടികൾ ഓടിരക്ഷപെട്ടു.