ലക്ഷ്മിനായര്‍ എസ്എഫ്‌ഐ നേതാവിനെ ഫോണില്‍ വിളിക്കുന്നത് അര്‍ദ്ധരാത്രിയും പുലര്‍ച്ചെയും; ഗുരു ശിഷ്യബന്ധത്തിന്റെ നാണം കെടുത്തുന്ന തെളിവുകള്‍

തിരുവനന്തപുരം: ലോ അക്കാഡമി പ്രിന്‍സിപ്പള്‍ ലക്ഷ്മിനായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനും വിദ്യാര്‍ത്ഥിയുമായിരുന്ന പി സയര്‍ കൊടുത്ത പരാതിയില്‍ ലക്ഷ്മിനായരുടെ ടെലിഫോണ്‍ രേഖകളും. എസ് എഫ് ഐയുടെ മുതിര്‍ന്ന നേതാവായിരുന്ന വിദ്യാര്‍ത്ഥിയെ രാത്രി എട്ട്മണിക്ക് അരുതാത്ത നിലയില്‍ കണ്ടെത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് കണ്ട വിദ്യാര്‍ത്ഥിയോട് പ്രതികാരം ചെയ്യാന്‍ ലക്ഷ്മിനായര്‍ മുതിര്‍ന്നതോടെ വിഷയം പോലീസിലും സര്‍വകലാശാലയിലും പരാതിയാവുകയായിരുന്നു.

2013 ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി പതിനഞ്ചുവരെയുള്ള ഇവരുടെ ഫോണ്‍ വിളികള്‍ വ്യക്തമാക്കുന്നത് ഗുരു ശിഷ്യബന്ധത്തിനപ്പുറമുള്ള അരുതായ്മകളാണെന്നാണ് പരാതിയില്‍ പറയുന്നത്. വെളുപ്പിനു അര്‍ദ്ധരാത്രിയിലുമായി മണിക്കൂറുകള്‍ നീളുന്ന ഫോണ്‍വിളികള്‍ നടന്നിട്ടുണ്ട്. 2013 ജനുവരി അഞ്ചിനും ഫെബ്രുവരി മൂന്നിനുമിടയില്‍ ഡോ ലക്ഷ്മിനായരുടെ മൊബൈല്‍ ഫോണില്‍ നിന്ന് 977 കാളുകള്‍ വിളിച്ചു. ഇതില്‍ 328 തവണയും വിളിച്ചിരിക്കുന്നത് എസ് എഫ് ഐ നേതാവിനെയാണ്. ഈ ദിവസങ്ങളില്‍ അയച്ച 55 മെസേജില്‍ 45 എണ്ണവും ശിഷ്യനായിരുന്നു. സയറിന്റെ പരാതിയില്‍ ആരോപിക്കുന്ന അരുതാത്ത കാഴ്ച്ചകളെ സാധുകരിക്കുന്നതാണ് ഈ ഫോണ്‍വിളികള്‍. ജനുവരി ആറിന് വിളിച്ച 21 കാളുകളില്‍ 12 ഉം വിദ്യാര്‍ത്ഥി നേതാവിനെയാണ്. ജനുവരി പതിനഞ്ചിന് 19 തവണയാണ് വിളി തുടര്‍ന്നത്. ആദ്യ വിളി രാവിലെ 7.30നായിരുന്നു. ഇത്തരത്തില്‍ അര്‍ദ്ധരാത്രിയലും പുലര്‍ച്ചെയുമായി വിളികള്‍ തുടര്‍ന്നു. ജനുവരി ഏഴിന് പുലര്‍ച്ചെ 4.04 നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി ആറിന് രാത്രി 8.52 ന് ഗുരു ശിഷ്യനുമായി തുടങ്ങിയ ഫോണ്‍വിളി പല തവണയായി അടുത്ത ദിവസം പുലര്‍ച്ചെവരെ നീണ്ടു. ആദ്യ കോള്‍ 8.052 നായിരുന്നു. രണ്ടാമത്തേത് 09.23 ന്, മൂന്നാമത്തേത് 10.21 നും,നാലാമത്തേത് 11.35 നുമായിരുന്നു. അഞ്ചാമത്തെ കോള്‍ വെളുപ്പിന് നാലിനുമായിരുന്നു. ലക്ഷ്മിനായരും എസ് എഫ് ഐ നേതാവും ഒരു മാസം നടത്തിയ ടെലിഫോണ്‍ രേഖകളിലാണ് ഇവരുടെ ആഴമേറിയ ബന്ധം വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥി നേതാവ് ലക്ഷ്മിനായരെ വിളിച്ച രേഖകള്‍കൂടി പരിശോധിച്ചാല്‍ ഇവരുടെ ബന്ധത്തിന്റെ അളവ് വ്യക്തമാകുമെന്നും പരാതിയില്‍ പറയുന്നു. അന്ന് ലക്ഷ്മിനായര്‍ക്കെതിരെ നല്‍കിയ ഈ പരാതിയും പക്ഷെ ചവറ്റുകൊട്ടയില്‍ എത്താനായിരുന്നു വിധി.

Top