സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു : 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. കാലവർഷം പ്രഖ്യാപിച്ചതോടെ ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ മഴ ഇന്നും തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നും സംസ്ഥാന വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ശരാശരി ശക്തിയിൽ ഇടവിട്ടുള്ള മഴയാണ് ഇപ്പോൾ കേരളത്തിൽ പെയ്യുന്നത്. വലിയ കാറ്റും ശക്തമായ ഇടിമിന്നലും ഇല്ലാത്തതും ആശങ്ക അൽപം കുറയ്ക്കുന്നുണ്ട്. ജൂൺ മൂന്നിന് കാലവർഷം കേരളത്തിൽ എത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നലെ മുതലാണ് സംസ്ഥാന വ്യാപകമായി മഴ പെയ്തത്.

ഇനിയുള്ള രണ്ട് ദിവസങ്ങളിൽ കേരളത്തിൽ പൊതുവിലും വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതേസമയം അറബിക്കടലിൽ കാലവർഷക്കാറ്റും ശക്തമായിട്ടുണ്ട്. മണിക്കൂറിൽ 55 കിലോ മീറ്റർ വരെ വേഗതയിലാണ് പലഭാഗങ്ങളിലും കാറ്റ് വീശുന്നത്. കോട്ടയം ജില്ലയിലെ കിഴക്കൻ, മലയോര മേഖലകളിൽ ഇന്നലെ തുടങ്ങിയ മഴ രാവിലെയും തുടരുന്നുണ്ട്.

Top