ഹെൽത്ത് ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ഭീതി പടർത്തുന്നതിനു പിന്നിൽ അന്താരാഷ്ട്ര മരുന്നു കമ്പനികളും ഇവർ നിയന്ത്രിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളും എന്നു റി്‌പ്പോർട്ട്. ഡെങ്കിപ്പനിയുടെയും മറ്റു പനികളുടെയും പേരിൽ അയ്യായിരം കോടി രൂപയുടെ മരുന്നു കച്ചവടമാണ് അന്താരാഷ്ട്ര തലത്തിലുള്ള മരുന്നു കമ്പനികൾ കേരളത്തിൽ നിന്നു ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
കാലാവസ്ഥ മാറ്റവും, രൂക്ഷമായ മാലിന്യം തള്ളലുമാണ് കേരളത്തിലെ പനിയുടെ പ്രധാന കാരണങ്ങൾ. എന്നാൽ, ഇത് മറച്ചു വച്ചാണ് ഇപ്പോൾ ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഡോക്ടർമാർ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളെല്ലാം രാജ്യാന്തര മരുന്നു ലോബിയുടെ മരുന്നുകൾ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രികളിൽ ജന്‌റിക് മരുന്നുകൾ കുറിപ്പടിയിൽ എഴുതണമെന്നാണ് ചട്ടമെങ്കിലും പല ആശുപത്രികളും ഇതു പാലിക്കാറില്ലെന്നും റിപ്പോർട്ടിൽ കൃത്യമായി വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യത്തിൽ രണ്ടു മാസം പനി സീസണുണ്ടായാൽ അയ്യായിരം മുതൽ ഏഴായിരം കോടി രൂപ വരെ വിപണിയിൽ നിന്നു അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസികൾക്കു സ്വന്തമാക്കാം.