അക്രമങ്ങളിൽ പതറാതെ, ജനകീയ അടിത്തറയുറപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണം; മിനർവയ്‌ക്കൊപ്പം നടക്കാൻ നാടെത്തുന്നു

കോട്ടയം: സി.പി.എമ്മിന്റെ അക്രമങ്ങളിൽ പതറാതെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തി പ്രചാരണ രംഗത്ത് അതിവേഗം പിടിച്ചു കയറി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. നട്ടാശേരിയിൽ സി.പി.എം പ്രവർത്തകർ അനൗൺസ്‌മെന്റ് വാഹനത്തിനു നേരെ ആക്രമണം നടത്തിയിട്ടും, ഡ്രൈവറെ മർദിച്ചിട്ടും ഒരു ബി.ജെ.പി പ്രവർത്തകൻ പോലും പതറാതെ ഇന്നലെയും സ്ഥാനാർത്ഥിയ്‌ക്കൊപ്പം പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്നു.

ഇന്നലെ രാവിലെ കോട്ടയം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു മിനർവ മോഹന്റെ സമ്പർക്ക പരിപാടികൾ. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയ സ്ഥാനാർത്ഥി പരമാവധി ആളുകളെ നേരിൽ കാണുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്നു നാട്ടകം പ്രദേശത്തും പള്ളം പ്രദേശത്തും സ്ഥാനാർത്ഥി സമ്പർക്ക പരിപാടികളുടെ ഭാഗമായി എത്തി. ഉച്ചയ്ക്ക് അമ്പലക്കടവിൽ എത്തിയ സ്ഥാനാർത്ഥിയെ വീട്ടമ്മാർ ചേർന്നു കൊന്നപ്പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. തുടർന്നു കളക്ടറേറ്റ് വാർഡിലെ കുടുംബ സംഗമത്തിൽ സ്ഥാനാർത്ഥി പങ്കെടുത്തു. മുൻ നഗരസഭ അദ്ധ്യക്ഷയും ബി.ജെ.പി നേതാവുമായ റീബാ വർക്കിയുടെ വാർഡിലെ കുടുംബ സംഗമത്തിലാണ് സ്ഥാനാർത്ഥി പങ്കെടുത്തത്.

തുടർന്നു നഗരസഭ 30 ആം വാർഡിലെ ബി.ജെ.പി അംഗം കെ.യു രഘുവിനൊപ്പം പ്രചാരണ പരിപാടികളിൽ പങ്കെടുത്ത സ്ഥാനാർത്ഥി മൂലേടം പ്രദേശത്തെ കുടുംബസംഗമത്തിലും സജീവമായി. പിന്നീട്, നട്ടാശേരി ഭാഗത്ത് അഞ്ചാം വാർഡിൽ നഗരസഭ അംഗം വിനു ആർ.മോഹനൊപ്പം വിവിധ ഗൃഹസമ്പർക്ക പരിപാടികളിൽ സ്ഥാനാർത്ഥി സജീവമായി. വൈകിട്ട് വിശ്വകർമ്മ സഭയുടെ പരിപാടിയിലും, കൊല്ലാട് പൂവൻതുരുത്തിൽ നടന്ന കുടുംബ സംഗമത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.

അക്രമനത്തിലൂടെ ജനാധിപത്യത്തെ തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നു ബി.ജെ.പി സ്ഥാനാർത്ഥി മിനർവ മോഹൻ. നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബ യോഗങ്ങളിലും കൺവൻഷനുകളിലും പ്രസംഗിക്കുകയായിരുന്നു അവർ. ശബരിമലയിൽ ആചാര സംരക്ഷണത്തിനു വേണ്ടി പൊരുതിയവരെ അക്രമിത്തിലൂടെ അടിച്ചമർത്താൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സന്നിധാനത്ത് നിയോജിക്കുകയായിരുന്നു സി.പി.എമ്മും സർക്കാരും ചെയ്തത്.

ഇപ്പോൾ തിരഞ്ഞെടുപ്പ് കാലത്തും ഡിവൈ.എഫ്.ഐയെ ഉപയോഗിച്ച് ജനാധിപത്യത്തെ അടിച്ചമർത്താനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top