കോട്ടയം:
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കർഷക സമരത്തിനു പിൻതുണ നൽകാനും , 27 ലെ ഭാരത് ബന്ദ് വിജയിപ്പിക്കാനും എൻ.സി.പി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലം, മണ്ഡലം കമ്മിറ്റികളും പ്രതിഷേധത്തിൽ പങ്കെടുക്കാനും തീരുമാനമായി. ജില്ലാ വൈസ് പ്രസിഡന്റ് ടോമി ചങ്ങങ്കരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, രാജേഷ് നട്ടാശേരി, ഗ്ലാഡ്‌സൺ ജേക്കബ്, പി വി ബിജു, പിചന്ദ്രകുമാർ,ജോർജ്മരങ്ങോലി,അഭിലാഷ്ശ്രീനിവാസൻ,മീർഷഖാൻ,ട്രഷറർ കെ എസ് രഘുനാഥൻ നായർ , എന്നിവർ പ്രസംഗിച്ചു.