ന്യൂ ഡൽഹി: വി. മുരളീധരന്റെ തന്ത്രത്തിൽ കുടുങ്ങി കുമ്മനത്തെ മാറ്റി പുലിവാലുപിടിച്ച കേന്ദ്രനെത്ര്വത്വം അവസാനം ജ്യാള്യത മാറ്റാൻ പാർട്ടിയുടെ ബൗദ്ധിക വിഭാഗം മേധാവി ആർ. ബാലശങ്കറെ കേരളത്തിലെ ബിജെപിയുടെ പ്രെസിഡന്റാക്കാൻ തീരുമാനിച്ചു. പ്രഘ്യാപനം ഉടനെയുണ്ടാവും. എന്നാലും സുരേന്ദ്രനെ പ്രെസിഡന്റാക്കിയാൽ കേരളത്തിന് വൻ നേട്ടമാകും എന്നത് ആർഎസ്‌സിനെ ഒന്നു കൂടി ബോധ്യപ്പെടുത്താൻ പാർട്ടി ശ്രമിക്കും.
മുരളീധരൻ വിഭാഗത്തിനുകൂടി സ്വീകാര്യനായ പി. കെ. കൃഷ്ണദാസിനെ പ്രെസിഡന്റാക്കി പ്രശനം പരിഹരിക്കുക എന്ന നിർദ്ദേശമാണ് പാർട്ടി നേതാക്കളായ മുരളീധര റാവുവും, എച്. രാജയും അമിത് ഷാക്ക് നൽകിയത്. കൃഷ്ണദാസിനോട് എതിർപ്പില്ലെങ്കിലും തങ്ങൾ തീരുമാനിച്ച കെ. സുരേന്ദ്രനെ നിശ്ചയിക്കാതെ സംസ്ഥാനത്തുനിന്നു തന്നെ മറ്റൊരു നേതാവിനെ നിശ്ചയിക്കുന്നത് കേന്ദ്രനെത്ര്വതിന്റെ ആദ്യ തീരുമാനം വിഡ്ഢിത്തമായിപ്പോയി എന്ന് വാഖ്യാനിക്കപ്പെടും എന്നതിനാൽ സംസ്ഥാനത്തിന് പുറത്തു പ്രവർത്തിക്കുന്ന ബാലശങ്കറിനെ കൊണ്ടുവരുവാൻ ഇപ്പോൾ ധാരണയായിട്ടുള്ളത്.