പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശക്കെതിരെ പ്രതിഷേധം

സ്വന്തം ലേഖകൻ

കോട്ടയം: സർക്കാരിന് സമർപ്പിച്ച പതിനൊന്നാം ശമ്പള കമ്മിഷന്റെ അന്തിമ റിപ്പോർട്ടിൽ ആശ്രിത നിയമനം എടുത്ത് കളയുന്നതിനെതിരെയും ടൈപ്പിസ്റ്റ് , എൽ .ജി.എസ് തസ്തികകൾ നിർത്തലാക്കുവാനും ജീവനകാരുടെ നിരവധി ആനുകുല്യങ്ങൾ കവർന്ന് എടുക്കാൻ ഉള്ള നീക്കത്തിനെതിരെയും കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ ബ്രാഞ്ചുകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം കളക്ടറേറ്റിൽ നടന്ന പ്രതിക്ഷേധ യോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, ജില്ലാ സെക്രട്ടറി വി.പി. ബോബിൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ജോസഫ് , അക്ഷറഫ് പറപ്പള്ളി , അഷറഫ് ഇറി വേരി , സോജോ തോമസ്, കെ എൻ ശങ്കരപിള്ള, സൻജയ് എസ് നായർ, റോജൻ മാത്യു, ജി.ആർ സന്തോഷ് കുമാർ , കണ്ണൻ ആൻഡ്രൂസ്സ് , കെ സി ആർ തമ്പി , ജെ ജോബിൻസൺ, അനൂപ് പ്രാപ്പുഴ, ജോഷി മാത്യു, ബിജു ആർ , അജേഷ് പി.വി, സ്മിത ദേവകി എന്നിവർ പങ്കെടുത്തു

Top