മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണിക്ക് കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട്;തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേരളത്തോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍. തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേരളത്തോട് വിശദീകരണം തേടി.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജൂലൈയിലാണ് ഇനി ഹര്‍ജി പരിഗണിക്കുക.

അറ്റകുറ്റപ്പണികള്‍ക്കായി തങ്ങളുടെ ഉദ്യോഗസ്ഥരെ അണക്കെട്ടില്‍ പ്രവേശിക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നാണ് തമിഴ്‌നാടിന്റെ പരാതി.അണക്കെട്ടിന്റെ സുരക്ഷാ ചുമതല കേരളത്തിനും അറ്റകുറ്റപ്പണി നടത്തേണ്ടത് കേരളവുമാണെന്ന കോടതി വിധിയുണ്ടെന്നും ഇത് നടപ്പാക്കണമെന്നും ഹര്‍ജിയില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top