മാവോവാദികളുടെ പേരില്‍ മത്രമല്ല ഗുരുവായുരപ്പന്റെ പേരിലും കേരളാ പോലീസ് കോടികള്‍ അടിച്ചുമാറ്റും; ക്ഷേത്ര സുരക്ഷയ്ത്ത് നല്‍കിയ കോടികള്‍ കാണാനില്ല

കൊച്ചി: പോലീസുകാരിലെ കള്ളന്‍മാര്‍ക്ക് ലക്ഷങ്ങളും കോടികളും അടിച്ചുമാറ്റാനുള്ള ഏക പോംവഴിയാണ് പോലീസിലെ നവീകരണം. മവോയിസ്റ്റ് വേട്ടമുതല്‍ ക്ഷേത്രങ്ങളിലെ സുരക്ഷക്കായി വരെ നവീകരണത്തിന് കോടികള്‍ എത്തും. പോലീസിലെത്തുന്ന കോടികള്‍ പലതും എവിടെ പോയെന്ന് മാത്രം ആര്‍ക്കുമറിയില്ല എന്നതാണ് സത്യം.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയുമായി, അഡ്മിനിസ്ട്രേറ്റര്‍ ഒപ്പിട്ട കരാറിലെ രണ്ടരക്കോടി രൂപയും, സാധനങ്ങള്‍ കിട്ടാതെ ആവിയായതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന പോലീസ് മേധാവി, തൃശൂര്‍ ജില്ലാ പോലീസ് മേധാവി, അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ 2014 മെയ് ഏഴിനാണ്, 13 ഇനം സാധനങ്ങള്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതനുസരിച്ച് മെയ് 23 ന്, 2,53,25,000 രൂപയുടെ ചെക്ക് അഡ്മിനിസ്ട്രേറ്റര്‍ ഡിജിപിക്കു നല്‍കി.

പോലീസ് നല്‍കേണ്ടിയിരുന്ന സാധനങ്ങള്‍ ഇവയാണ്: ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ രണ്ട്, എക്സ്പ്ലോസീവ് ഡിറ്റക്ടര്‍ രണ്ട്, പ്രോഡര്‍ രണ്ട്, എക്സ്റ്റെന്‍ഷന്‍ മിറര്‍ രണ്ട്, സ്മോക് ഡിറ്റക്ടര്‍ നാല്, അണ്ടര്‍ വെഹിക്കിള്‍ സെര്‍ച്ച് മിറര്‍ രണ്ട്, എക്വിപ്മെന്റ് ഷെല്‍ഫ് ഏഴ്, സ്‌ക്രീനിങ് കാബിന്‍ അഞ്ച്, ഡ്രാഗണ്‍ ലൈറ്റ് മൂന്ന്, ബോംബ് ഇന്‍ഹിബിറ്റര്‍ രണ്ട്, ബോംബ് സപ്രഷന്‍ ബ്ലാങ്കറ്റ് മൂന്ന്, ബോംബ് സ്യൂട്ട് ഒന്ന്, സിസി ടിവി ക്യാമറകള്‍ 60.

ഇവ മൂന്നു മാസത്തിനുള്ളില്‍ സ്ഥാപിക്കേണ്ടിയിരുന്നു- 2014 ഓഗസ്റ്റ് ഏഴിനകം. സ്ഥാപിച്ചതായി പറയുന്നവ ഇവയാണ്: ബാഗേജ് സ്‌കാനര്‍ അഞ്ച്, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍ 18, ബോംബ് സ്യൂട്ട് ഒന്ന്, എക്സ്പ്ലോസീവ് ഡിറ്റക്ടേഴ്സ് രണ്ട്, സ്‌കാനറിന്റെ ഗ്യാരന്റിയോ മറ്റു വിവരങ്ങളോ ഇല്ല. ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍ പട്ടികയിലുള്ളതല്ല. എന്നാല്‍, പണം എടുത്തിട്ടുണ്ട്. ലഭ്യമാക്കിയതായി പറയുന്ന ബോംബ് സ്യൂട്ട്, എക്സ്പ്ലോസീവ് ഡിറ്റക്ടറുകള്‍ എന്നിവ ദേവസ്വം കണ്ടിട്ടില്ല.

ലഭ്യമാക്കിയ ഉപകരണങ്ങള്‍ക്കു കണക്കാക്കിയത് 1,13,34,642 രൂപ. ബാക്കിയുള്ളത് 1,39,90,358 രൂപ. തിരുവനന്തപുരത്ത് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍, ഇടപാടിന്റെ ഫയല്‍ നമ്പര്‍ 8771010013; സെക്ഷന്‍ എച്ച് 8. ചോദിക്കാത്ത ഉപകരണങ്ങള്‍ എന്തുകൊണ്ട് നല്‍കി, നല്‍കിയതായി പറയുന്ന ഉപകരണങ്ങള്‍ക്ക് എന്തുണ്ടായി, ബാക്കിക്ക് എന്തു സംഭവിച്ചു എന്നൊന്നും ആര്‍ക്കുമറിയില്ല..

 

Top