തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ടോമിന് ജെ. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിയായും ബല്‍റാം കുമാര്‍ ഉപാധ്യായയെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജിയായും നിയമിച്ചു. ഷെഫിന് അഹമ്മദ് ഡിഐജി ആംഡ് പോലീസ് ബറ്റാലിയന്. വിജിലന്‍സ് എഡിജിപിയായി അനില്‍ കാന്തിനെയും സര്‍ക്കാര്‍ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും വേണ്ടപ്പെട്ട ആളാണ് ടോമിന് തച്ചങ്കിരി.
അധികാര മാറ്റം ലഭിച്ച മറ്റു ഉദ്യോഗസ്ഥര്‍
1. അനില്‍കാന്ത് വിജിലന്‍സ് എഡിജിപി
2. ഐജി ബെല്‍റാം കുമാര്‍ ഉപാധ്യായ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി
3. എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധിക ചുമതല
4. കാളിരാജ് മഹേഷ്കുമാര്‍ റെയില്‍വേ എസ്പി.
5. ഷെഫിന് അഹമ്മദ് – ആംഡ് പോലീസ് ബറ്റാലിയന് ഡി.ഐ.ജി
6. മുഹമ്മദ് ഷബീര്‍ സൂപ്രണ്ട് ഓഫ് പോലീസ് സിബിസിഐഡി, തിരുവനന്തപുരം