
തിരുവനന്തപുരം: ഡിജിപി സെന്‍കുമാറിന്റെ കസേര തെറിപ്പിച്ചതിനു പിന്നാലെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വിലസിയ കോണ്‍ഗ്രസ് അനുകൂലികളായ പോലീസുകാര്‍ക്ക് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ പണി കിട്ടി തുടങ്ങി . കഴിഞ്ഞ 5 വര്‍ഷം കേരളാ പോലീസിനെ അടക്കി ഭരിച്ച കേരള പോലീസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി അജിത് കുമാറിന് കിട്ടിയതാണ് എട്ടിന്റെ പണി.
അജിത് കുമാറിനെ എംജി റോഡില്‍ മഴയും വെയിലും സഹിച്ച് ഗതാഗത നിന്ത്രണത്തിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ നേരിട്ട് നിയമിച്ചിരിക്കുകയാണ്. പഴയതുപോലെ ജോലിയില്‍ കൃത്യവിലോപം കാണിച്ചാല്‍ പണി വേറെ കിട്ടും . അത് നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ ക്യാമറയില്‍ പകര്‍ത്താനും വരെ ആളുണ്ട് . കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അസോസിയേഷന് നേതാവെന്ന പേരില്‍ ഡ്യൂട്ടിക്ക് പോലും ഹാജരാകാതെ അസോസിയേഷന് ഭരണവുമായി നടക്കുകയായിരുന്നു അജിത് കുമാര്‍.
സംസ്ഥാന പോലീസുകാരെ നിയന്ത്രിച്ചിരുന്നതും അജിത്കുമാറായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തമ്മില്‍ തെറ്റിയ എസ് പി റാങ്കിലുള്ള പോലീസുകാരെ കൈയ്യേറ്റം ചെയ്യാന്‍ വരെ അജിത്കുമാര്‍ മുതിര്ന്നിരുന്നുവെന്നാണ് ആരോപണം .
അജിതിന്റെ നിയമനം ഒരു തുടക്കം മാത്രമാണെന്നാണ് ഇതുപക്ഷ അനുകൂല പോലീസുകാര്‍ പറയുന്നത്. സോളാര്‍ കേസില്‍ തന്നില്‍ നിന്നും അജിത് കുമാര്‍ പണം വാങ്ങിയിരുന്നെന്നും സരിതാ നായര്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സോളാര്‍ കമ്മീഷന് അജിത് കുമാറില്‍ നിന്നും സോളാര്‍ കമ്മീഷന് മൊഴിയെടുത്തിരുന്നു. സരിതയുടെ ആരോപണത്തിനെതിരെ അസോസിയേഷനും കോടതിയെ സമീപിച്ചിരുന്നു .