അത്യാവശ്യ തുണികൾ കിടക്കവിരികള്‍ പുതപ്പുകള്‍ എന്നിവയടങ്ങുന്ന പ്രത്യേക ട്രെയിൻ കേരളത്തിൽ എത്തും. ഇന്നോ നാളെയോ ഇത് വരും എന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാരിന്റെ അറിയിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ ഇത് ഉടൻ വിതരണത്തിനായി എത്തിക്കാനും സാധിക്കും.മഹാരാഷ്ട്ര സര്‍ക്കാരിന്റെ വക 30 ടണ്‍ ദുരിതാശ്വാസ വസ്തുക്കളും പുറപ്പെട്ടിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍, സാനിട്ടറി നാപ്കിന്‍, എന്നിവ ഉള്‍പ്പെടെയാണിത്.
8 ലക്ഷം ലിറ്റര്‍ വെള്ളവുമായി നേവിയുടെ ഹെലികോപ്റ്റര്‍ പുറപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി നല്‍കും. ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി.സിംഗാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിലെ ഐഎഎസ് ഉദ്യോഗസ്ഥരും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കേരളത്തിനു ആദ്യം വേണ്ടത് മരുന്നും ഭക്ഷണവും എന്ന് കേന്ദ്ര സർക്കാർ. ഇതിന്റെ ആദ്യ പടിയായി 60 ടൺ മരുന്നും 50000 മെട്രിക് ടൺ ഭക്ഷ്യ വസ്തുക്കളും കേരളത്തിനു നല്കുന്നു. 100 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍, 22 ലക്ഷം ലിറ്റര്‍ കുടിവെള്ളവും ഉള്‍പ്പെടെയാണിത്.
9300 കിലോലിറ്റര്‍ മണ്ണെണ്ണയും ഉണ്ട്. കേരളത്തിൽ ഈ സാധനങ്ങൾ തിങ്കളാഴ്ച്ച തന്നെ എത്തും. സംസ്ഥാനത്തിനു മരുന്നും ഭക്ഷ്യ വസ്തുക്കളും സൗജന്യമായി ജനങ്ങളിൽ എത്തിക്കാൻ സാധിക്കും. കിടക്കവിരികള്‍ പുതപ്പുകള്‍ എന്നിവയടങ്ങുന്ന പ്രത്യേക ട്രെയിനും എത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃ കാര്യ മന്ത്രാലയം 100 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കും. ഛത്തീസ്ഡ് സര്‍ക്കാരിന്റെ സഹായമായി 2500 ടണ്‍ അരിയുമായി റെയില്‍വേയുടെ പ്രത്യേക തീവണ്ടി റായ്പൂരില്‍ നിന്ന് പുറപ്പെട്ടു. റെയില്‍വേയും തികച്ചും സൗജന്യമായാണ് ഇത് കേരളത്തിലെത്തിക്കുന്നത്.