പ്രളയക്കെടുതി: യു.എ.ഇ 700 കോടി നൽകും  

തിരുവനന്തപുരം: പ്രളയക്കെടുതി ചർച്ച ചെയ്യാൻ ആഗസ്റ്റ് 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കും. ഇതു സംബന്ധിച്ച് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയത്തെ തുടർന്നുണ്ടായ നഷ്ടം സംബന്ധിച്ച് പ്രത്യേകം റിപ്പോർട്ട് തയാറാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. യു.എ.ഇ ഗവൺമെന്റ് 700 കോടിയുടെ സഹായം കേരളത്തിന് വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top